|    Oct 19 Fri, 2018 3:22 pm
FLASH NEWS

മോട്ടോര്‍ ആന്റ് എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രക്ഷോഭത്തിലേക്ക്

Published : 6th September 2017 | Posted By: fsq

 

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും തൊഴിലാളികളെയും രാജ്യത്തെ ജനങ്ങളെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ചും സെപതംബര്‍ 7ന് രാവിലെ പത്തിന് മലപ്പുറം കലക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിവസേനയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോള്‍, ഡിസല്‍ എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ഓട്ടോ റിക്ഷ മീറ്റര്‍ സീല്‍ ചെയ്യുന്നതിലെ അപാകതകള്‍ പരിഹരിക്കുക, നിയന്ത്രണമില്ലാതെയുള്ള ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മോട്ടോര്‍ നിയമം പിന്‍വലിക്കുക, വിലക്കയറ്റം തടയുക, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടി ജനങ്ങളെ കൊള്ള ചെയ്യുന്നത് അവസാനിപ്പിക്കുക, അപകട നിയന്ത്രണത്തിന്റെ പേരില്‍ പരിഷ്‌ക്കരിച്ച മോട്ടോര്‍ വാഹന നിയമം പുനപ്പരിശോധിക്കുക, വാഹനം ഓടിച്ച് ജീവിതോപാധി കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക, മന:പൂര്‍വമല്ലാത്ത നിസാര അപകടങ്ങളുടെ പേരില്‍ ഡ്രൈവര്‍മാരെ ക്രൂശിക്കുന്നത് അവസാനിപ്പിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റ് പുതുക്കാതെ ഈ മേഖലയെ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജീവനക്കാരുടെ വേതനം കാലാനുസൃതം പരിഷ്‌ക്കരിക്കുക, വാഹനങ്ങളുടെ വര്‍ദ്ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss