|    Jul 16 Mon, 2018 10:36 am
Home   >  Kerala   >  

മോചിപ്പിച്ചത് മോചനദ്രവ്യം നല്‍കി? ഉഴുന്നാലിലിനെ യൂറോപ്പിലേക്ക് മാറ്റി

Published : 12th September 2017 | Posted By: G.A.G

മസ്‌കത്ത് : ഫാദര്‍ ടോംഉഴുന്നാലിലിന്റെ മോചനം സാധ്യമായത് മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്നെന്ന് റിപോര്‍ട്ടുകള്‍. ഒരു കോടിഡോളര്‍ മോചനദ്രവ്യമായി നല്‍കിയതായാണ് റിപോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
അതേസമയം, മോചിതനായ ഉഴുന്നാലിലിനെ ഒമാനില്‍ നിന്ന് യുറോപ്പിലേക്ക് മാറ്റി. ഏതു രാജ്യത്തേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല.നേരത്തേ യെമനില്‍ നിന്നും ഒമാനിലെത്തിച്ചശേഷം ഉഴുന്നാലില്‍ മാധ്യമങ്ങളോട് സംസാരിച്ചു. തന്റെ മോചനത്തിന് ദൈവത്തോട് നന്ദി പറയുന്നതായി ഉഴുന്നാലില്‍ അറിയിച്ചു.
പുറത്തു വന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളില്‍ ഉഴുന്നാലില്‍ സന്തോഷവാനായി കാണപ്പെട്ടുവെങ്കിലും ശാരീരികമായ അവശതകള്‍ പ്രകടമാണ്. നടക്കുവാന്‍ ചെറിയതോതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss