|    Jul 20 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത്

Published : 14th September 2017 | Posted By: fsq

 

വത്തിക്കാന്‍ സിറ്റി: ഒമാന്‍ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് യമനിലെ സായുധസംഘം മോചിപ്പിച്ച മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹം ചികില്‍സ തേടി. ചൊവ്വാഴ്ച വൈകീട്ട് വത്തിക്കാനില്‍ എത്തിയ ഫാദര്‍ ടോമിനെ നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചു. ദൈവത്തിനും മാതാവിനും നന്ദി പറയുന്നതായി തന്നെ കാണാനെത്തിയവരോട് അദ്ദേഹം പറഞ്ഞു. പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പയെയും ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിച്ചു. സഭാ ആസ്ഥാനത്ത് തുടരുന്ന ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളും പുറത്തുവന്നു. ഒന്നര വര്‍ഷത്തോളം നീണ്ട തടവുജീവിതത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിവരിച്ചു. അറബിയും അല്‍പം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു തന്നെ പിടികൂടിയവര്‍. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും മോശമായ പെരുമാറ്റം അവരില്‍ നിന്നുണ്ടായിട്ടില്ല. ശരീരഭാരം ക്രമാതീതമായി കുറയാന്‍ തുടങ്ങിയപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ അവര്‍ തന്നു. തട്ടിക്കൊണ്ടുപോയ ശേഷം മൂന്നു തവണ താവളം മാറ്റി. പക്ഷേ, ഓരോ തവണ സ്ഥലം മാറുമ്പോഴും തന്നെ കണ്ണുകെട്ടിയാണ് കൊണ്ടുപോയത്- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ തങ്ങളുടെ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തണമെന്ന വത്തിക്കാന്റെ ആഭ്യര്‍ഥന മാനിച്ചാണ് സംഭവത്തില്‍ ഒമാന്‍ ഭരണകൂടം ഇടപെട്ടതും മോചനം സാധ്യമാക്കിയതുമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിനിടെ, ഫാദര്‍ ടോം ഉഴുന്നാലില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. തന്റെ മോചനത്തിനായി പ്രയത്‌നിച്ച കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചതായി സുഷമ ട്വിറ്ററില്‍ കുറിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss