|    Feb 23 Thu, 2017 7:58 am
FLASH NEWS
Home   >  Sports  >  Cricket  >  

മൊഹാലിയില്‍ ഇന്ത്യ പൊരുതുന്നു

Published : 28th November 2016 | Posted By: SMR

മൊഹാലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ലീഡിലേക്ക്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 271 എന്ന നിലയിലാണ്. നാലു വിക്കറ്റുകള്‍ കയ്യിലിരിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനേക്കാളും 12 റണ്‍സ് പിന്നിലാണ് ഇന്ത്യയുള്ളത്.
ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സിലുയര്‍ത്തിയ 283 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ മികച്ച തുടക്കം ലഭിച്ചില്ല. ആദ്യ ടെസ്റ്റുകളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ഓപണര്‍ മുരളി വിജയിയെ തുടക്കത്തിലേ തന്നെ ഇന്ത്യക്ക് നഷ്ടമായി.  ലോകേഷ് രാഹുലിന് പകരം ടീമിന്റെ ഓപണര്‍ സ്ഥാനം അലങ്കരിക്കാന്‍ അവസരം ലഭിച്ച പാര്‍ഥിവ് പട്ടേല്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
സമ്മര്‍ദം കൂടാതെ  ബാറ്റുവീശിയ പട്ടേല്‍ രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരക്കൊപ്പം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ചു. കറങ്ങിത്തിരിയുന്ന മൊഹാലി പിച്ചില്‍ റാഷിദ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായപ്പോള്‍ പട്ടേല്‍(42) എല്‍ബിയില്‍ കുടുങ്ങി മടങ്ങി. പട്ടേല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് രണ്ടിന് 73ന് എന്ന മോശമില്ലാത്ത നിലയിലായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പുജാരയും കരുതലോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് മുന്നോട്ടു നയിച്ചു. മൂന്നാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ടു പടുത്തി ഇരുവരും മുന്നേറവെ റെഷിദിന് മുന്നില്‍ പുജാര വീണു. ആര്‍ധസെഞ്ച്വറിയുമായി മികച്ച ഫോമില്‍ കളിച്ച പുജാര റെഷീദിനെ കൂറ്റന്‍ അടിക്ക് ശ്രമിച്ച് ക്രിസ് വോക്‌സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും താളം കണ്ടെത്താനാകാതെ ഉഴറുന്ന രഹാനയെ (0) റെഷീദ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മികച്ച പ്രകടത്തിലൂടെ കളിവ് തെളിയിക്കാന്‍ പുതുമുഖ താരം കരുണ്‍നായര്‍ക്ക് ലഭിച്ച സുവര്‍ണാവസരം റണ്‍ ഔട്ടില്‍ അവസാനിച്ചു. ഫോറടിച്ച് തുടങ്ങിയ കരുണെ മികച്ച ഫീല്‍ഡിങ്ങിലൂടെ ജോസ് ബട്‌ലറാണ് പുറത്താക്കിയത്. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യന്‍ ഇന്നിങ്‌സ് ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ പതിവ് തെറ്റിക്കാതെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍ മികച്ച പ്രകടനം നടത്തി സ്‌കോര്‍ബോര്‍ഡിന് വേഗം കൂട്ടിമുന്നേറി. ടീം സ്‌കോര്‍ 204 ല്‍ നില്‍ക്കെ സ്‌റ്റോക്‌സിന്റെ പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച് കോഹ്‌ലി (62) മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ രവീന്ദ്ര ജഡേജയും അശ്വിനും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടു പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 250 കടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക