|    Dec 16 Sat, 2017 10:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മൊസാംബിക്കില്‍ എണ്ണടാങ്കറില്‍ സ്‌ഫോടനം; 73 മരണം

Published : 19th November 2016 | Posted By: SMR

മേപട്ടു: പശ്ചിമ മൊസാംബിക്കില്‍ എണ്ണ ടാങ്കറിലുണ്ടായ സ്‌ഫോടനത്തില്‍ 73 മരണം. 110 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്. മലാവി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടെറ്റി പ്രവിശ്യയിലെ കാപിരിസാന്‍ഗി ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. സ്‌ഫോടന കാരണം വ്യക്തമല്ല. ഡ്രൈവര്‍ ഗ്രാമീണര്‍ക്ക് ഇന്ധനം വില്‍ക്കുന്നതിനിടെ ഒരു സംഘം പതിയിരുന്നാക്രമിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്. സ്‌ഫോടനസ്ഥലത്ത് നിരവധി ശവശരീരങ്ങള്‍ ചിതറിക്കിടക്കുകയാണ്. പൊള്ളലേറ്റ പലരും സമീപത്തെ പുഴയില്‍ ചാടി രക്ഷപ്പടാന്‍ ശ്രമിച്ചതായി റേഡിയോ മൊസാംബിക് റിപോര്‍ട്ട് ചെയ്യുന്നു. വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ ഇന്ധനം ശേഖരിക്കാനുള്ള ഗ്രാമീണരുടെ ശ്രമമാണ് സ്‌ഫോടനത്തിന് കാരണമായതെന്നും റിപോര്‍ട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു. മൂന്നു മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശിക കറന്‍സിയുടെ മൂല്യ മിടിഞ്ഞതോടെ അടുത്തിടെ സര്‍ക്കാര്‍ എണ്ണവില വര്‍ധിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക