|    Mar 21 Wed, 2018 6:24 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

മൊഴിയങ്കം

Published : 7th January 2016 | Posted By: G.A.G

slug mozhi

ഇന്ന് ന്യൂസ്‌പേപ്പറും ന്യൂസ് ചാനലുകളും ഇല്ല. പകരം വ്യൂസ്‌പേപ്പറുകളും വ്യൂസ്ചാനലുകളുമാണുള്ളത്. കേരളത്തിലെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഐക്യമത്യം എന്നെ ഭയപ്പെടുത്തുന്നു.

ടി വി ആര്‍ ഷേണായ്


കള്ളസാക്ഷ്യം നടത്തുന്നവര്‍ക്കു നേരെ മാധ്യമങ്ങള്‍ കാമറ തിരിക്കുന്നില്ല.

ജോണ്‍ പോള്‍ തിരക്കഥാകൃത്ത്


കോഴിക്കോടന്‍ ജീവിതത്തിന്റെ സാംസ്‌കാരിക യൗവനത്തിനു തീക്ഷ്ണത പകര്‍ന്ന ആളായിരുന്നു കെ എ കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ മുമ്പ് ധാരാളം എഴുതിയിരുന്നു. സാംസ്‌കാരിക പരിപാടികളിലെ പ്രസംഗകനായിട്ടാണ് വിലസുക. പ്രസംഗം ദീര്‍ഘമല്ല. പക്ഷേ, പൊട്ടിത്തെറികളുടെ കാര്‍ക്കശ്യം നിറഞ്ഞ തീപ്പൊരികളുയരും; എന്നാല്‍ തീപ്പൊരിപ്രസംഗമല്ല.

പോള്‍ കല്ലാനോട് ചിത്രകാരന്‍


ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറുണ്ടായിരുന്നെങ്കില്‍ സര്‍വ ജാതിക്കാര്‍ക്കും ക്ഷേത്രപൂജാരികളാവാമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ അഭിനന്ദിക്കാന്‍ അവര്‍ തയ്യാറാവണമായിരുന്നു. കേസരി വാരിക ഓടയില്‍ വീണു മരണത്തോട് മല്ലടിച്ചുകിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് മരണത്തിനു കീഴടങ്ങിയ നൗഷാദിനെ മതം പറഞ്ഞ് അപമാനിച്ച വെള്ളാപ്പള്ളിയെ ആരെങ്കിലും മുഖത്തടിച്ചാല്‍ അതു തെറ്റെന്നു പറയാന്‍ പോലും ആരെങ്കിലും ഉണ്ടാവുമോ?

എം വി ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം


 

റോബര്‍ട്ട് ബ്രൗണിങ് എഴുതിയ യൂലിസിസ് കവിതകളിലെ ഡ്രമാറ്റിക് മോണോലോഗിനെക്കുറിച്ച് ഞാന്‍ ഒരിക്കല്‍ പ്രസംഗിച്ചപ്പോള്‍ അത് അറിയാനുള്ള ഇടശ്ശേരിയുടെ ജിജ്ഞാസയില്‍ ഒരു രാത്രി മുഴുവന്‍ ഇടശ്ശേരിയുടെ മുമ്പില്‍ വിളക്കു കത്തിച്ചിരുന്നിട്ടുണ്ട്.

പ്രഫ. കെ വി രാമകൃഷ്ണന്‍ കവി


 

ശ്രീനാരായണഗുരു ഇക്കാലത്ത് ജീവിക്കുകയും കര്‍ണാടകയില്‍ എത്തുകയും ചെയ്തിരുന്നെങ്കില്‍ കല്‍ബുര്‍ഗിക്കെതിരേ ചൂണ്ടിയ തോക്ക് ശ്രീനാരായണഗുരുവിനെതിരേയും ഉയരുമായിരുന്നു.

കെ കെ രാഗേഷ് എംപി


അഭിനയിക്കാനറിയാതെ കരഞ്ഞുനിന്നപ്പോള്‍ ‘എടീ കൊച്ചേ, അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല. ഞാന്‍ പറയുന്നപോലെ ചെയ്താല്‍ മതി’ എന്ന തോപ്പില്‍ ആശാന്റെ വാക്കുകളാണ് നടിയാക്കിയത്.

കവിയൂര്‍ പൊന്നമ്മ


കാലില്‍ വീഴാന്‍ വരുന്ന ആര്‍എസ്എസുകാരെ കരുതിയിരിക്കണം. മഹാത്മാഗാന്ധിയെ വെടിവച്ച ആര്‍എസ്എസുകാരന്‍ ആദ്യം ചെയ്തത് കാലില്‍ വീണ് അനുഗ്രഹം തേടുകയായിരുന്നു. എം എസ് കല്‍ബുര്‍ഗിയെ കൊന്ന ആര്‍എസ്എസുകാരനും ആദ്യം അദ്ദേഹത്തിന്റെ കാലില്‍ വീണിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍


ഒരൊറ്റ ഈഴവന്റെ പ്രശ്‌നമാണ് വെള്ളാപ്പള്ളിക്കുള്ളത്. അതു സ്വന്തം മകന്‍ തുഷാറിന്റേതാണ്.

എം കെ ഫൈസി ദേശീയ ജന. സെക്രട്ടറി, എസ്ഡിപിഐ


ഹിന്ദു മതമൗലികവാദം മറ്റു മതസ്ഥര്‍ക്കല്ല, മറിച്ച്, ഹിന്ദുക്കള്‍ക്കു തന്നെയാണ് ഭീഷണി ഉയര്‍ത്തുക.

സ്വാമി അഗ്നിവേശ്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss