|    Apr 23 Mon, 2018 2:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൊറോക്കോ: സായുധപ്രവര്‍ത്തകര്‍ എന്നു സംശയം: 52 പേര്‍ അറസ്റ്റില്‍

Published : 28th July 2016 | Posted By: SMR

റബാത്: ഐഎസ് സ്വാധീനമുള്ള സായുധസംഘാംഗങ്ങളെന്നു സംശയിക്കുന്ന 52 പേരെ അറസ്റ്റ് ചെയ്തതായി മൊറോക്കോ.
അറസ്റ്റ് ചെയ്തവരില്‍നിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന പദാര്‍ഥങ്ങളും കണ്ടെടുത്തെന്നും ആക്രമണശ്രമം പരാജയപ്പെടുത്തിയെന്നും മൊറോക്കന്‍ പോലിസ് അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സായുധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏറ്റവും വലിയ അറസ്റ്റാണിത്. ഐഎസിനെതിരായ സഖ്യത്തില്‍ പങ്കാളിയായ മൊറോക്കോയില്‍ രണ്ടു വര്‍ഷമായി അതീവ ജാഗ്രതാ തുടര്‍ന്നുവരുകയാണ്.
ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന 143 പേര്‍ക്കെതിരേ വിവിധ നഗരങ്ങളില്‍ പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ അറസ്റ്റിലായ 52 പേരും ഈ പട്ടികയിലുള്‍പ്പെട്ടവരാണെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss