|    Jan 23 Mon, 2017 4:19 pm

മൊറോക്കോ തിരഞ്ഞെടുപ്പില്‍ പിജെഡിക്ക് വിജയസാധ്യത

Published : 8th October 2016 | Posted By: SMR

റാബത്ത്: ഇന്നലെ നടന്ന മൊറോക്കോപാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മിതവാദ ഇസ്‌ലാമിക കക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (പിജെഡി)ക്ക്  മേല്‍ക്കൈയെന്ന് സൂചന. 2011 മുതല്‍ രാജ്യത്തെ കൂട്ടുകക്ഷി സര്‍ക്കാരിനു നേതൃത്വം നല്‍കിയ പിജെഡി പ്രധാന എതിരാളികളായ ഓതന്റിസിറ്റിയെയും മോഡേണിറ്റി പാര്‍ട്ടിയെയും (പിഎഎം) പരാജയപ്പെടുത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രാജഭരണം നിലനില്‍ക്കുന്ന മൊറോക്കോയില്‍ അറബ് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ അവതരിപ്പിച്ചിരുന്നു. 395 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന കക്ഷിയില്‍ നിന്ന് മൊറോക്കോ രാജാവാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. പ്രധാനമന്ത്രി അബ്ദലിലാ ബെങ്കിരേനിന്റെ നേതൃത്വത്തിലുള്ള പിജെഡി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ ഈ നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരമേഖലകളില്‍ പിജെഡിക്ക്  തന്നെയായിരുന്നു മേല്‍ക്കൈ ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക