|    Oct 19 Thu, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മൊറോക്കോയില്‍ ഭരണകക്ഷിക്ക് ജയം

Published : 9th October 2016 | Posted By: SMR

റാബത്ത്: മൊറോക്കോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബെന്‍കിറാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക കക്ഷി ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് (പിജെഡി) ജയം. 2011 മുതല്‍ രാജ്യത്തെ കൂട്ടുകക്ഷി സര്‍ക്കാരിനു നേതൃത്വം നല്‍കിയ പിജെഡി പാര്‍ലമെന്റില്‍ 99 സീറ്റുകളാണ് നേടിയത്. പ്രധാന എതിരാളികളായ ഓതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി (പിഎഎം) 80 സീറ്റുകള്‍ നേടിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഇസ്തിഖ്‌ലാല്‍ (സ്വാതന്ത്ര്യം) പാര്‍ട്ടി 31 സീറ്റുകള്‍ നേടി. തങ്ങള്‍ ചെയ്തതിനുള്ള പ്രതിഫലമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് ഫലം പുറത്തുവന്നശേഷം ബെന്‍കിറാന്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയദിനമാണ്-പിജെഡി പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
രാജഭരണം നിലനില്‍ക്കുന്ന മൊറോക്കോയില്‍ അറബ് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പരിഷ്‌കരണങ്ങള്‍ അവതരിപ്പിച്ചിരുന്നു. 395 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന കക്ഷിയില്‍ നിന്ന് മൊറോക്കോ രാജാവാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. പ്രധാനമന്ത്രി അബ്ദുല്‍ ഇഹാഹിന്റെ നേതൃത്വത്തിലുള്ള പിജെഡി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക