|    May 23 Wed, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മൊറീഞ്ഞോയ്ക്ക് വിലക്ക്

Published : 30th November 2016 | Posted By: SMR

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോക്കെതിരേ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. വെസ്റ്റ്ഹാമിനെതിരായി കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ 2ാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടിയ വെസ്റ്റ്ഹാമിന്റെ പ്രകടനത്തില്‍ രോഷാകുലനായതിനാലാണ് കോച്ചിനെതിരേ നടപടി സ്വീകരിച്ചത്.
മൊറീഞ്ഞോയ്ക്ക് ഒരു മല്‍സരത്തില്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോള്‍ വഴക്കത്തില്‍ രോഷാകുലനായ മൊറീഞ്ഞോ വെള്ളകുപ്പി തൊഴിച്ചകറ്റുകയും ചോദ്യം ചെയ്ത റഫറിയോട് ദേഷ്യപ്പെടുകയും ചെയ്തു.
ഇതിന് മുന്‍പ് ചെല്‍സിയുടെ കോച്ചായിരിക്കവേ മൊറീഞ്ഞോയ്‌ക്കെതിരേ അച്ചടക്ക ലംഘനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss