|    Jan 16 Mon, 2017 6:31 pm

മൊറട്ടോറിയം മൂന്നു മാസം മാത്രം; കര്‍ഷകര്‍ ആശങ്കയില്‍

Published : 26th September 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്ക് സര്‍ക്കാര്‍ മൂന്നു മാസം മാത്രം മൊറട്ടോറിയം പ്രഖ്യാപിച്ചത് കര്‍ഷകരെ ആശങ്കയിലാക്കി. മൂന്നു മാസത്തെ മൊറട്ടോറിയത്തിന്റെ കാലാവധി നവംബര്‍ രണ്ടിനാണ് തീരുന്നത്. മഴ കുറവായതിനാല്‍ അടുത്തവര്‍ഷം കൃഷിയെ കാര്യമായി ബാധിക്കും.
ഈ സമയം കര്‍ഷകരെ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതി വരും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സര്‍ക്കാരിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ബാധകം.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ദേശസാല്‍കൃത, കമേഴ്‌സ്യല്‍ ബാങ്കുകളിലെ വായ്പകള്‍ക്ക് മൊറട്ടോറിയം ബാധകമല്ല. എന്നാല്‍, കര്‍ഷകര്‍ക്ക് ഇത്തരം ബാങ്കുകളുമായാണ് കൂടുതല്‍ ഇടപാടുകള്‍. കാര്‍ഷിക സ്വര്‍ണപ്പണയ വായ്പക്ക് ഏഴു മുതല്‍ 13 ശതമാനം വരെ സഹകരണ ബാങ്കുകള്‍ പലിശ ഈടാക്കുമ്പോള്‍ നാലു ശതമാനത്തിനാണ് മറ്റ് ബാങ്കുകള്‍ ഇതേ വായ്പ നല്‍കുന്നത്. നികുതിശീട്ട് ഹാജരാക്കിയാല്‍ മൂന്നു ശതമാനം ഒഴിവാക്കി നാലു ശതമാനം പലിശ മാത്രമാണ് അടയ്‌ക്കേണ്ടത്. ഇത്തരം കാരണങ്ങളാല്‍ ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന ബാങ്കുകള്‍ മൊറട്ടോറിയത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതു പ്രധാന പോരായ്മയാണ്.
സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ ഹൗസിങ് ബോര്‍ഡ്, കോ-ഓപറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, റവന്യൂ റിക്കവറി ആക്റ്റ് 71ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് എടുത്തിട്ടുള്ള കാര്‍ഷിക വായ്പ ഉള്‍പ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തി നടപടിയാണ് മൂന്നു മാസത്തേക്ക് നിര്‍ത്തിവയ്ക്കുക.
സമയപരിധി കഴിഞ്ഞാല്‍ വായ്പാ തുകയിലോ പലിശയിലോ ഒരു കുറവുമില്ലാതെ ബാങ്കുകള്‍ക്ക് വീണ്ടും ജപ്തി നടപടികള്‍ സ്വീകരിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക