|    Jul 28 Fri, 2017 12:25 pm
FLASH NEWS

മൊയ്തീനും കാഞ്ചനയും ഇനി താരയും ജയ് യുമെന്ന് പൃഥ്വിരാജ്

Published : 15th July 2016 | Posted By: G.A.G

moideen-mystory

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘എന്നു നിന്റെ മൊയ്തീന്‍’ നു ശേഷം പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായി പുതിയ ചിത്രം വരുന്നു. മൈ സ്‌റ്റോറി എന്നു പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് ഒരു വനിതയാണ്.-കോസ്റ്റിയൂം ഡിസൈനര്‍ എന്ന നിലയില്‍ പതിനഞ്ച് വര്‍ഷത്തോളമായി സിനിമാരംഗത്തുള്ള രോഷ്ണി ദിനകര്‍. മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള രോഷ്ണി ആദ്യമായാണ് ഒരു മലയാളസിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച മൈസ്റ്റോറിയുടെ അണിയറയില്‍ ഇനിയുമുണ്ട് പ്രമുഖര്‍. യന്തിരന്‍, ലിംഗ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രത്‌നവേലിന്റേതാണ് ക്യാമറ.
കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയിട്ടുള്ള പ്രിയങ്ക് പ്രേംകുമാറാണ് ചിത്രത്തിന്റെ എഡിറ്റര്‍. ബാജിറാവു മസ്താനി, ദേവ്ദാസ്, പികെ, ത്രീഇഡിയറ്റസ്, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് എന്‍ജീനിയറായിരുന്ന ബിശ്വദീപ് ചാറ്റര്‍ജിയാണ് സൗണ്ട് എന്‍ജിനിയര്‍.
മൊയ്തീനും കാഞ്ചനയും ഇനി താരയും ജയ് യും ആണെന്ന് ചിത്രത്തിന്റ പേര് ഫേസ്ബുക്കില്‍ പുറത്തുവിട്ട് പൃഥ്വിരാജ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക