|    May 1 Mon, 2017 11:48 am
FLASH NEWS

മൊബൈല്‍ ഷോപ്പ് തല്ലിത്തകര്‍ത്ത് പണം കവര്‍ന്ന സംഭവം: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍

Published : 23rd August 2016 | Posted By: SMR

കളമശ്ശേരി: മൊബൈല്‍ ഷോപ്പില്‍ അതിക്രമിച്ചുകയറി കട തല്ലിത്തകര്‍ത്ത് കടയുടമയുടെ പിതാവിനെ കൈയേറ്റം ചെയ്ത് പണം കവര്‍ന്ന കേസില്‍ ഒളിവില്‍കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ കളമശ്ശേരി പോലിസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇടപ്പള്ളി ടോള്‍ തൊരപ്പ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയില്‍നിന്നാണ് അതിക്രമിച്ചുകയറി പണം കവര്‍ന്നത്. ഇടപ്പള്ളി, ചേരാനല്ലൂര്‍, മാടത്തോട് ഭാഗത്തുനിന്നും ഇപ്പോള്‍ കുത്തിയതോട് ചൂളയില്‍ അമ്പലത്തിനടുത്ത് താമസിക്കുന്ന ജോസ്(25), കൊരട്ടി മേലൂര്‍ പാലപ്പിള്ളി കോളനിയില്‍ അജയ് ഹാരി(27) എന്നിവരാണ് പിടിയിലായത്.
കടയില്‍നിന്നും വാങ്ങിയ മൊബൈല്‍ ഫോണ്‍ കേടാണെന്നുപറഞ്ഞ് പ്രസന്നന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം കട തല്ലിത്തകര്‍ക്കുകയും കടയുടമയുടെ പിതാവിനെ ദേഹോപദ്രവമേല്‍പിച്ചശേഷം കടയില്‍നിന്നും പണം കവരുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രസന്നനുള്‍പെടെ മൂന്നു പ്രതികളെ കളമശ്ശേരി പോലിസ് അറസ്റ്റു ചെയ്തിരുന്നു.
ജോസും അജയ് ഹാരിയും സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രസന്നനും ജോസും കഴിഞ്ഞവര്‍ഷം കളമശ്ശേരി അഡീഷനല്‍ എസ്‌ഐ അശോകനെ ദേഹോപദ്രവമേല്‍പിക്കുകയും പോലിസ് ജീപ്പിന് കേടുവരുത്തുകയും ചെയ്ത കേസിലും പ്രതിയാണ്. കളമശ്ശേരി എസ്‌ഐ ഇ വി ഷിബു, അഡി. എസ്‌ഐ സി ആര്‍ ജയചന്ദ്രന്‍, എഎസ്‌ഐമാരായ ഇബ്രാഹിം ഷുക്കൂര്‍, ജോണ്‍, സിപിഒമാരായ റെക്‌സിന്‍ പൊടുത്താസ് സുദീശ്, എന്‍ പി അനില്‍, ബേസില്‍ ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day