|    May 27 Sat, 2017 12:28 am
FLASH NEWS

മൊബൈല്‍ ഷോപ്പില്‍ മോഷണം; യുവാവ് പിടിയില്‍

Published : 17th April 2016 | Posted By: SMR

കോട്ടക്കല്‍: സ്‌കൂളുകള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നു മൊബൈല്‍ ഫോണും ഇലക്ട്രിക്ക് ഉപകരണങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ പ്രതി പോലിസ് കസ്റ്റഡിയില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ള സ്വദേശി തട്ടാന്‍ചിറകുന്ന് പറമ്പില്‍ ഫിറോസ്(32) ആണ് പിടിയിലായത്.
പൂക്കിപറമ്പിലെ സലാല മൊബൈല്‍സില്‍ നിന്ന് 10 ഓളം ഫോണും ടാബുകളും മോഷണംപോയ കേസിലാണ് നിലവില്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍ താമസമാക്കിയ പ്രതി മംഗലാപുരത്താണ് മോഷ്ടിച്ച വസ്തുക്കള്‍ സ്ഥിരമായി വിറ്റഴിക്കുന്നത്. കോട്ടക്കല്‍ കൂടാതെ വേങ്ങര, വണ്ടൂര്‍, പട്ടാമ്പി, വടക്കാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളിലായി വിവിധ കേസുകള്‍ നിലവിലുണ്ട്. പൂക്കിപ്പറമ്പില്‍ മോഷ്ടിക്കാന്‍ സ്‌കൂള്‍ ലക്ഷ്യമാക്കി വന്ന പ്രതി ഇത് കണ്ടത്താനാവാത്തതിനെ തുടര്‍ന്നാണ് ഷോപ്പില്‍ കയറിയതെന്ന് പോലിസ് പറഞ്ഞു.
നേരത്തെ തൃശൂര്‍ പോലിസ് പ്രതിയെ പിടികൂടിയിരുന്നു. തുടര്‍ന്ന് വിവിധ കേസുകളിലായി കോഴിക്കോട് ജയിലിലായിരുന്നു. അവിടുന്ന് തിരൂര്‍ സിഐ ടിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പൂക്കിപ്പറമ്പില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day