|    Apr 27 Thu, 2017 12:38 pm
FLASH NEWS

മൊബൈല്‍ ഷോപ്പില്‍ നിന്ന് 47,000 രൂപയുടെ സെല്‍ഫോണുകള്‍ കവര്‍ന്നു

Published : 29th October 2016 | Posted By: SMR

തൊടുപുഴ: മൊബൈല്‍ ഷോപ്പില്‍ നിന്ന് 47,000 രൂപയുടെ സെല്‍ഫോണുകള്‍ കവര്‍ന്നു.ഈ മാസം നാലിനും അഞ്ചിനുമിടയിലാണ് 47000 രൂപയുടെ രണ്ടു മൊബൈല്‍ ഫോണ്‍ മോഷണം പോയത്.കടയുടമ കഴിഞ്ഞ ദിവസമാണ് വിവരമറിഞ്ഞത്.തൊടുപുഴ-പാല റൂട്ടില്‍ ജെമിനി ലോഡ്ജിനു സമീപം പ്രവര്‍ത്തിക്കുന്ന ഇടുക്കി മൊബൈല്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത്.ഒരാള്‍ക്ക് കഷ്ടിച്ച് കയറാന്‍ പറ്റുന്ന ഷട്ടറിനിടയിലുള്ള വിടവിലൂടെയാണ് മോഷണസംഘം അകത്ത് കയറിയത്.രാത്രിയിലാണ് മോഷണം നടന്നതെന്ന് കടയുടമ പറഞ്ഞു.എന്നാല്‍  തൊടുപുഴയില്‍ രാത്രിയില്‍ ശക്തമായ പോലിസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷണം നടന്നത്.കുട്ടിസംഘമാണ് ഇവിടെ കയറി മോഷണം നടത്തിയതെന്നാണ് പോലിസ് സംശയിക്കുന്നത്.പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പോലിസ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day