|    Oct 19 Thu, 2017 7:37 am
FLASH NEWS

മൊബൈല്‍ ലോക് അദാലത്ത് വാഹനം കാഞ്ഞിരപ്പള്ളിയില്‍

Published : 6th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: കോടതി വീട്ടുമുറ്റത്തേക്കെന്ന മുദ്രാവാക്യവുമായി കേരള സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന ലോക് അദാലത്ത്് വാഹനം സ്ഥാനത്തെ മുഴുവന്‍ ഗ്രാമങ്ങളിലും സഞ്ചരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നു നേരിട്ട് പരാതി പരാതി സ്വീകരിക്കുന്നതിലേക്കായി കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ അറ്, ഏഴ് തിയ്യതികളില്‍ ഈ വാഹനം പര്യടനം നടത്തും. വാഹനം ക്യാംപു ചെയ്യുന്ന സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും അപ്പോള്‍ തന്നെ ഇരുകക്ഷികളുമുള്ള പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുന്നു. ഈ സൗജന്യ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അറിയിച്ചു. ഓരോ സ്ഥലത്തും അരമണിക്കൂറാണ് അദാലത്തിന് നിശ്ചയിച്ചിട്ടുള്ളത്. അദാലത്ത് വാഹനം എത്തുന്ന സമയം ഇന്നു രാവിലെ 10ന് കോടതി വളപ്പില്‍ ഉദ്ഘാടനം, പിന്നീട് കാഞ്ഞിരപ്പള്ളി പേട്ടക്കവല, 11.30ന് കൂവപ്പള്ളി ജങ്ഷന്‍, 1.30ന് എരുമേലി പേട്ടക്കവല, ഉച്ചയ്ക്ക് മൂന്നിന് മുണ്ടക്കയം ജങ്ഷന്‍. ഏഴിന് രാവിലെ 10.30ന് തെക്കേത്ത് കവല, 11.15ന് പൊന്‍കുന്നം, 12ന് എലിക്കുളം, 1.30ന് ആനക്കല്ല് എന്നിവിടങ്ങളില്‍ അദാലത്തിനായി എത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക