|    Jun 26 Mon, 2017 10:36 pm
FLASH NEWS

മൊബൈല്‍ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

Published : 12th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: റെയില്‍വേ സ്‌റ്റേഷനില്‍ മൊബൈല്‍ മോഷണം. മോഷ്ടാക്കളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലിസിലേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ്് സംഭവം. തിരുവനന്തപുരം-മംഗളൂരു പരശുറാം എക്‌സ്പ്രസില്‍ എത്തുന്ന മകളെ സ്വീകരിക്കാന്‍ എത്തിയ പറക്കളായി സ്വദേശിനി തങ്കമ്മയുടെ 7500 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് റെയില്‍വെ സ്‌റ്റേഷന്‍ ബാത്ത് റൂം ഹാളില്‍ നിന്ന് കവര്‍ച്ച ചെയ്തത്. ബാഗിലാണ് മൊബൈല്‍ ഫോണ്‍ വച്ചിരുന്നത്. ഒരു സ്ത്രീ ബാഗ് കൈക്കലാക്കുന്നത് തങ്കമ്മയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ബാഗെടുത്ത് സ്ത്രീ സ്ഥലം വിടാന്‍ ശ്രമിക്കുകയായിരുന്നു. തങ്കമ്മ ഉടന്‍ ബഹളം വച്ചപ്പോള്‍ പരിസരത്തുള്ളവര്‍ ഓടിക്കൂടി സ്ത്രീയെ പിടികൂടി. കണ്ണൂര്‍ സ്വദേശിനി ശ്യാമളയെയാണ് പരിസരത്തുള്ളവര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചത്. തുടര്‍ അന്വേഷണത്തില്‍ ശ്യാമളയുടെ അടുപ്പക്കാരനും ബ്രോക്കറുമായ ആവിക്കരയിലെ മുസ്തഫയെയും പോലിസ് പിടികൂടി. ഇരുവരുടെയും പിന്നീട് ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക