|    Jul 16 Mon, 2018 6:24 pm
FLASH NEWS

മൊബൈല്‍ മോഷണം: കുട്ടിക്കള്ളന്‍മാര്‍ കുടുങ്ങി

Published : 14th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കുട്ടിക്കള്ളന്‍മാര്‍ കെണിയിലായി. മോഷ്ടാക്കള്‍ വിറ്റ കടയില്‍ തന്നെ പുതിയ മൊബൈല്‍ വാങ്ങാനായി മൊബൈല്‍ നഷ്ടപ്പെട്ടയാള്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മോഷ്ടിച്ചതാണെന്നറിയാതെ മൊബൈല്‍ വാങ്ങിയ കടയുടമ വില്‍ക്കാനെത്തിയ ആളുടെ പേരും വിലാസവും ഫോണ്‍ നമ്പറും വാങ്ങിച്ചതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ സിസി ടിവി കാമറയിലും പതിഞ്ഞു. എരുമേലി സ്വദേശികളായ കുട്ടികള്‍ കടയില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ 1,500 രൂപയ്ക്കാണു വില്‍പ്പന നടത്തിയത്.  സുഹൃത്തുക്കളുടെ മൊബൈല്‍ നമ്പറും മേല്‍വിലാസവും നല്‍കിയാണ് കുട്ടിക്കള്ളന്‍മാര്‍ പണവും വാങ്ങി സ്ഥലം വിട്ടത്. കഴിഞ്ഞ ദിവസം കൂവപ്പള്ളി കൂരംതൂക്കിലുള്ള വ്യാപാരിയുടെ 7,000 രൂപ വിലയുള്ള മൊബൈലാണ് മോഷണം പോയത്. കടയ്ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഉടമ മാറിയ തക്കം നോക്കി മോഷ്ടിക്കുകയായിരുന്നു. അടുത്തദിവസം കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനില്‍ മൊബൈല്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയ ശേഷം പുതിയ മൊബൈല്‍ വാങ്ങാന്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലുള്ള ഷോപ്പിലെത്തി മോഷണം വിവരം അറിയിച്ചു. സംശയം തോന്നിയ മൊബൈല്‍ ഷോപ്പ് ഉടമ കുട്ടികള്‍ വിറ്റ മൊബൈലിനുള്ളിലെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉടമയെ വ്യക്തമാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss