|    Nov 21 Tue, 2017 6:33 am
FLASH NEWS

മൊബൈല്‍ മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍

Published : 2nd November 2017 | Posted By: fsq

 

ഫറോക്ക്: അരക്കിണര്‍ ഗോവിന്ദവിലാസ് യുപി സ്‌കൂളിനടുത്ത് വെച്ച് ഫറോക്ക് റെയ്്ഞ്ച് ഓഫിസിലെ അസി എക്‌സൈസ് എസ്‌ഐ ടി കെ നിഷില്‍കുമാറും സംഘവും ചേര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം അനധികൃതമായി വില്‍പ്പന നടത്തുന്നതിനിടെ യുവാവ് പിടിയില്‍ . 11 കുപ്പി മദ്യവും ബൈക്കുമായി മലാപ്പറമ്പ് കുളങ്ങരക്കണ്ടി ഹരിരാജ വീട്ടില്‍ ശെല്‍വരാജ്(44)നെയാണ് പിടികൂടിയത് . ബേപ്പൂര്‍, നടുവട്ടം, മാറാട് ഭാഗങ്ങളില്‍ മൊബൈല്‍ ഫോണിലൂടെ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ബി യുഗേശ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ഗോവിന്ദന്‍, എം ഷിബു, ടി കെ രാഗേഷ്, മുഹമ്മദ് അസ്്‌ലം, എക്‌സൈസ് ഡ്രൈവര്‍ എം എന്‍ അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക