|    Aug 21 Mon, 2017 8:16 am
FLASH NEWS
Home   >  Editpage  >  Second edit  >  

മൊബൈല്‍ ഫോണ്‍ സ്വാധീനം

Published : 7th August 2017 | Posted By: fsq

 

മൊബൈല്‍ ഫോണ്‍ മനുഷ്യരുടെ പെരുമാറ്റത്തില്‍ വരുത്തുന്ന മാറ്റങ്ങളെപ്പറ്റി സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ പഠിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മൊബൈല്‍ സകലരുടെയും കൈയിലെത്താന്‍ വളരെ കുറച്ചു കാലമേ എടുത്തുള്ളൂ എന്നതിനാല്‍ സൂക്ഷ്മവും വിശദവുമായ ഗവേഷണത്തിന് ഇനിയും സമയമെടുക്കും. എന്നാല്‍, ടച്ച് ഫോണ്‍ വരുന്നതിനു മുമ്പും ശേഷവും കൗമാരക്കാരുടെയും യുവതീയുവാക്കളുടെയും ഇടപഴകലിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങള്‍ അത്ര നിസ്സാരമല്ല എന്നു മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.2007ലാണ് അമേരിക്കയില്‍ ടച്ച് ഫോണ്‍ പ്രചാരത്തിലാവുന്നത്. അതിനു മുമ്പ് യുവത എതിര്‍ലിംഗത്തില്‍ പെട്ടവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലും അച്ഛനമ്മമാരുടെ സാന്നിധ്യമില്ലാതെ ഷോപ്പിങ് സെന്ററുകളില്‍ കറങ്ങുന്നതിലും സ്വന്തമായി വണ്ടിയോടിക്കുന്നതിലും തല്‍പരരായിരുന്നു. എന്നാല്‍, ടച്ച് ഫോണും അതോടൊപ്പം സാമൂഹിക മാധ്യമങ്ങളും വ്യാപകമായതോടെ കൂട്ടുകാരുമായി പുറത്തുപോവുന്നതിലുള്ള താല്‍പര്യം കുറഞ്ഞു വന്ന് പിന്നെ കുത്തനെ താഴോട്ടായി. 70കളില്‍ 85 ശതമാനത്തോളം പിള്ളേര്‍ വണ്ടിയോടിച്ചുപോയിരുന്നുവെങ്കില്‍ 2016ല്‍ അത് 70 ശതമാനമായി. എതിര്‍ലിംഗക്കാരുമായുള്ള ഇടപഴകല്‍ 80ല്‍ നിന്ന് 30 ശതമാനമായി. എന്നാല്‍, അതോടൊപ്പം നിരാശയും വിഷാദവും ആ തലമുറയില്‍ വര്‍ധിച്ചുവരുകയാണ്. ഉറക്കമില്ലായ്മ 25ല്‍ നിന്നു 40 ശതമാനത്തിലെത്തി. ഈ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നു കാണാനിരിക്കുന്നതേയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക