|    Jul 18 Wed, 2018 8:10 pm
FLASH NEWS

മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍മാര്‍ സംഘടന രൂപീകരിച്ചു

Published : 19th September 2017 | Posted By: fsq

 

കോട്ടയം: കേരളത്തില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസിങ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ടെക്‌നീഷ്യന്‍മാരുടെ കൂട്ടായ്മയ്ക്കായി ഓള്‍ കേരളാ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (എകെഎംപിടിഎ) എന്ന പേരില്‍ സംഘടന രൂപീകരിച്ചു. വിനോദ്കുമാര്‍ (സംസ്ഥാന പ്രസിഡന്റ്) അരുണ്‍നാഥ് (വൈസ് പ്രസിഡന്റ്), അരുണ്‍ (സെക്രട്ടറി), അനൂജ് (ജോ. സെക്രട്ടറി), അഷിത്‌ലാല്‍ (ഖജാഞ്ചി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കുറ്റവാളികളെ കണ്ടെത്താനും പരിശീലനം നല്‍കാനും പോലിസിലെ സൈബര്‍ഡോമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യസുരക്ഷയും ജനങ്ങളുടെ സ്വകാര്യതയും ചോര്‍ന്നുപോവുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ യുഗത്തില്‍ സര്‍ക്കാരും പോലിസും ധാരാളം പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൊബൈല്‍ ഫോണുകളുടെ സ്വകാര്യത ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഭാരവാഹികളായ വിനോദ്കുമാര്‍, അരുണ്‍നാഥ്, അരുണ്‍, അഷിത്‌ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss