|    Aug 23 Wed, 2017 5:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മൊബൈല്‍ ഫോണിന് സിഗ്നലില്ല ; കേന്ദ്രമന്ത്രി മരം കയറി

Published : 6th June 2017 | Posted By: fsq

 

ബിക്കാനീര്‍: ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം ഉയര്‍ത്തിക്കാട്ടുന്ന കേന്ദ്രസര്‍ക്കാരിലെ മന്ത്രിക്ക് ഫോണ്‍ ചെയ്യാന്‍ നെറ്റ്‌വര്‍ക്ക്് ലഭിക്കാത്തതിനാല്‍ മരം കയറേണ്ടിവന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളിനാണ് മൊബൈല്‍ ഫോണ്‍ സിഗ്‌നലിനായി മരത്തില്‍ കയറേണ്ടിവന്നത്. മന്ത്രി മരം കയറുന്നതിന്റെ വീഡിയോദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. സ്വന്തം മണ്ഡലമായ ബിക്കാനീറില്‍ പ്രചാരണത്തിനായി എത്തിയ മന്ത്രിയോട് ഗ്രാമവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പറഞ്ഞു. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. തുടര്‍ന്ന് ഗ്രാമീണര്‍ പറഞ്ഞതനുസരിച്ച് മന്ത്രി ഏണിവച്ച് മരത്തില്‍ കയറുകയായിരുന്നു. മരത്തില്‍ നിന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ച മന്ത്രി മൂന്നു മാസത്തിനകം ഗ്രാമത്തില്‍ മൊബൈല്‍ ടവറും വൈദ്യുതിയും എത്തിക്കുമെന്ന് ഉറപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക