|    Jul 26 Wed, 2017 8:26 pm
FLASH NEWS
Home   >  Kerala   >  

മൊബൈല്‍ ഫോണിനകത്ത് കഞ്ചാവും

Published : 4th September 2016 | Posted By: Navas Ali kn

kanjav

കഞ്ചാവിന് വില കൂടിയതോടെ ചില വിദ്യാര്‍ഥികള്‍ കഞ്ചാവ് കടത്തുന്നതിന് കണ്ടെത്തിയ മാര്‍ഗ്ഗം കണ്ട് അത്ഭുതപ്പെടുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. കച്ചവടക്കാര്‍ ഷോപ്പറിലും സഞ്ചിയിലും കഞ്ചാവു കടത്തുമ്പോള്‍ മൊബൈല്‍ ഫോണിലാണ് വിദ്യാര്‍ഥികള്‍ കഞ്ചാവു നിറച്ചത്.ഇടുക്കി കുമളിയിലാണ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള കഞ്ചാവുകടത്തല്‍ നടന്നത്. ഫോണിലെ ബാറ്ററി ഊരിമാറ്റി അവിടെ കഞ്ചാവ് നിറച്ചായിരുന്നു തമിഴ്‌നാട്ടില്‍ നിന്നും വിദ്യാര്‍ഥികള്‍ ‘സാധനം’ എത്തിച്ചത്. കേരളത്തില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയതോടെ കഞ്ചാവിന് വില കൂടിയതിനാലാണ് തമിഴ്‌നാട്ടില്‍ നിന്നും ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. പിടിയിലായവര്‍ രണ്ടുവര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക