|    Sep 19 Wed, 2018 8:44 am
FLASH NEWS

മൊബൈല്‍ ഫോട്ടോഗ്രഫിയില്‍ അബ്ദുല്‍ സലിമിന് ഒന്നാംസ്ഥാനം

Published : 20th May 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ പ്രസ് ക്ലബിന്റെ ഫോട്ടോ-വീഡിയോ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടത്തിയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ എടക്കഴിയൂര്‍ തണ്ടാംകോലില്‍ വീട്ടില്‍ ടി.എം അബ്ദുല്‍ സലിമിന്് ഒന്നാം സ്ഥാനം.  മലപ്പുറം നല്ലൂര്‍ കൊണ്ടോരത്തൊടി വീട്ടില്‍ കെ. രേഷ്മ രണ്ടാം സ്ഥാനവും ചാലക്കുടി വേറമ്പിലാവ് വീട്ടില്‍ ദിജിത്ത് വര്‍ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എളവള്ളി കൊണ്ട്രപ്പശ്ശേരി വീട്ടില്‍ കെ.എസ് ധീരജ്്, നടത്തറ പോലൂക്കര വീട്ടില്‍ ബിബിന്‍, ചാലക്കുടി കിഴക്കൂടന്‍ വീട്ടില്‍ ജോ സാജു എന്നിവര്‍ പ്രത്യേക ജൂറിപരാമര്‍ശത്തിന് അര്‍ഹരായി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ മത്സരത്തിന് ആയിരത്തിലേറെ ഫോട്ടോകളാണ് ലഭിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചവര്‍ക്ക് പുരസ്—കാരവും സമ്മാനിക്കും. മുതിര്‍ന്ന മാധ്യമ ഫോട്ടോഗ്രാഫര്‍മാരായ രവീന്ദ്രന്‍, മൊണാലിസ ജനാര്‍ദ്ദനന്‍ എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സമാപന ദിവസമായ 20ന് ഞായറാഴ്ച വൈകിട്ട് നാലിന് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss