|    Jun 29 Thu, 2017 6:05 pm
FLASH NEWS

മൊബൈല്‍ പിടിച്ചെന്ന്; അസ്മാബി കോളജില്‍ വിദ്യാര്‍ഥിയെ അന്യായമായി പുറത്താക്കിയതായി ആരോപണം

Published : 30th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: പി വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ അന്യായമായി ഡിസ്മിസ് ചെയ്തതായി ആരോപണം. കയ്പമംഗലം കൊപ്രക്കളം കോലോത്തുംപറമ്പില്‍ സുലൈമാന്റെ മകന്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ആബിദ് ഹുസയ്‌നിനെയാണ് സപ്തംബര്‍ 20ന് മാനേജ്‌മെന്റ് കമ്മിറ്റിയും പ്രിന്‍സിപ്പലും ചേര്‍ന്ന് പുറത്താക്കിയത്. ആബിദ് ഹുസയ്‌നിന്റെ കൈയില്‍ നിന്ന് മൊബൈല്‍ പിടിച്ചെന്ന് പറഞ്ഞാണ് പുറത്താക്കിയത്. കുട്ടിയെ പുറത്താക്കുന്നതിന് മുമ്പ് സസ്‌പെന്റ് ചെയ്തു വിശദീകരണം ചോദിച്ചില്ല എന്ന കാരണം പറഞ്ഞുകൊണ്ട് ആബിദ് ഹുസയിന്റെ പിതാവ് സുലൈമാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ആബിദ് ഹുസയിനെ ഡിസ്മിസ് ചെയ്ത നടപടി കോടതി സ്‌റ്റേ ചെയ്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും കുട്ടിയെ തിരിച്ചെടുക്കുകയുണ്ടായില്ല. ആബിദ് ഹുസയിനെ സപ്തംബര്‍ എട്ടിന് സസ്‌പെന്റ് ചെയ്തതായി കള്ളരേഖയുണ്ടാക്കി കോടതിയെ സമീപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ് കമ്മിറ്റി. സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള കള്ളരേഖയുണ്ടാക്കി, അതില്‍ ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലക്ക് ബന്ധുവായ ഇബ്രാഹിം ഹാജിയുടെ പേരില്‍ കള്ള ഒപ്പിട്ടാണ് കോളജ് അധികൃതര്‍ രേഖയുണ്ടാക്കിയിട്ടുള്ളത്. ഒന്നര വര്‍ഷം മുമ്പ് അസ്മാബി കോളജില്‍ ബികോം ഫൈനാന്‍സ് കോഴിസില്‍ അഡ്മിഷന്‍ ലഭിക്കുകയും എന്നാല്‍ തുടര്‍ച്ചയായി കോളജില്‍ ഹാജരായിട്ടില്ല എന്ന കാരണത്താല്‍ പഠിപ്പ് തുടരാന്‍ അനുവദിക്കാത്ത അനുഭവം ആബിദ് ഹുസ്സയിനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക