|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷന്‍: നെറ്റ് ബാങ്കിങ് സൗകര്യം നഷ്ടപ്പെടും

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ രാജ്യത്തെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിങ് സൗകര്യം നഷ്ടപ്പെടും. നിലവില്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഈ മാസം 30 വരെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഡിസംബര്‍ 1 മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം നഷ്ടമാവുമെന്ന് എസ്ബിഐയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
ദയവായി നവംബര്‍ 30, 2018ന് മുമ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഏതെങ്കിലും ബ്രാഞ്ച് വഴി രജിസ്റ്റര്‍ ചെയ്യൂ. ഇതിനു വീഴ്ച പറ്റിയാല്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം ഡിസംബര്‍ ഒന്നോടെ അവസാനിച്ചേക്കാം വെബ്‌സൈറ്റിലുള്ളത്. ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകള്‍ക്ക് എസ്എംഎസ് ലഭിക്കുന്നതിനു വേണ്ടി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. ബാങ്ക് ശാഖകള്‍ക്കു പുറമേ എടിഎമ്മുകള്‍ വഴിയും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss