|    May 29 Mon, 2017 5:25 pm
FLASH NEWS

മൊബൈല്‍ ടവറിലെ ബാറ്ററി മോഷ്ടിച്ചവര്‍ പിടിയില്‍

Published : 11th April 2016 | Posted By: SMR

കാലടി: കാഞ്ഞൂര്‍ ഇന്‍ഡസ് ടവേഴ്‌സ് കമ്പനിയുടെ മൊബൈ ല്‍ ടവറില്‍ സ്ഥാപിച്ചിരുന്ന 72 ബാറ്ററികള്‍ മോഷ്ടിച്ച രണ്ടുപേര്‍ കാലടി പോലിസിന്റെ പിടിയിലായി. ആലുവ വെസ്റ്റ് കുന്നത്തേരി തോപ്പില്‍ ഷാഹുല്‍ ഹമീദ്, തൃശൂര്‍ മതിലകം കൊഴുപ്പിള്ളി അന്‍സാരി എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കമ്പനിയുടെ മൊബൈല്‍ ടവറില്‍ സ്ഥാപിച്ചിരുന്ന ഷെല്‍ട്ടര്‍ റൂമിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതികള്‍ അടുക്കിവച്ചിരുന്ന ബാറ്ററികള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പരിസരിവാസികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം കണ്ട് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച ബാറ്ററികളുമായി പോവുകയായിരുന്ന എയ്‌സര്‍ വാഹനം പിടികൂടി. കാലടി സിഐ വി എസ് നവാസിന്റെ നിര്‍ദേശാനുസരണം കാലടി എസ്‌ഐ അനില്‍കുമാര്‍, എം ജെ ബേബി, സീനീയര്‍ പോലിസ് ഓഫിസര്‍ ഉണ്ണി, ബൈജുക്കുട്ടന്‍, ബിനു, സാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day