മൊബൈല്‍ ടവറിനെതിരേ പ്രതിഷേധ മാര്‍ച്ച്
Published : 18th February 2018 | Posted By: kasim kzm
മാവൂര്‍: ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാവൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാവൂര്‍ പാറമ്മല്‍ പള്ളിപ്പറമ്പില്‍ ജനങ്ങള്‍ തിങ്ങിതാമസിക്കുന്നതും ആരാധനാലയം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്ത് ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ മാവൂര്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി. മാര്‍ച്ചിന് തോള്കുഴി വിജയന്, പൈങ്ങാട്ട് അബ്ദുറഹിമാന്, പുറംകണ്ടി സുലൈമാന്‍, അഷ്റഫ് പുറംംകണ്ടി നേതൃത്വം നല്കി. ടവര്‍ നിര്മാണത്തിനെതി കഴിഞ്ഞ ദിവസം മാവൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവൃത്തി തടഞ്ഞിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.