|    Jun 28 Wed, 2017 7:26 pm
FLASH NEWS

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം

Published : 12th November 2016 | Posted By: SMR

വര്‍ക്കല: ആവാസ വ്യവസ്ഥക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവക്കുമെന്നാരോപിച്ച് ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ കിഴക്കേപുറം ജങ്ഷനില്‍ സ്ഥാപിക്കാനിരുന്ന മൊബൈല്‍ ടവറിനെതിരെ ജനകീയ രോഷം. കക്ഷിരാഷ്ട്രീയഭേദമന്യേ പ്രദേശവാസികള്‍ ഒന്നടങ്കമാണ് ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധ സൂചകമായി കിഴക്കേപുറം കൊച്ചുപാരിപ്പള്ളി റോഡ് ഉപരോധിച്ചു. വിവിധ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളായ ശ്രീധരന്‍കുമാര്‍, അഡ്വ. ബി ഷാലി, ഇലകമണ്‍ സതീശന്‍, പഞ്ചായത്തംഗം എം ഷൈജു, എന്നിവര്‍ നേതൃത്വം നല്‍കി. ഉദ്ദേശം ഒരു മണിക്കൂറോളം മേഖലയില്‍ ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞെത്തിയ ജോയി എംഎല്‍എ ഇതുസംബന്ധിച്ച് കലക്ടറുമായി സംസാരിച്ച് പരിഹാരം കാണാമെന്ന ഉപാധിയിലാണ് സമരം പിന്‍വലിച്ചത്. അയിരൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. ഫെബ്രുവരി 22നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടവര്‍ നിര്‍മാണത്തിനായി അനുമതി നല്‍കിയത്. േ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക