|    Aug 19 Sun, 2018 5:37 pm
FLASH NEWS

മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി

Published : 3rd August 2018 | Posted By: kasim kzm

കണ്ണൂര്‍: ജില്ലയില്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കാ ന്‍ അനുമതി ലഭിച്ച കമ്പനികള്‍ക്ക് നിര്‍മാണവുമായി മുന്നോട്ടുപോവാമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പരാതികള്‍ കേട്ട ശേഷമാണ് ജില്ലാ തല ടെലികോം കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ തീരുമാനം അറിയിച്ചത്.
ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ്, ഏഴോം ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങ ല്‍, കൊളച്ചേരി ്രഗാമപ്പഞ്ചായത്തിലെ കൊളച്ചേരി, ആന്തൂര്‍ നഗരസഭയിലെ 19ാം വാര്‍ഡ് മൊറാഴ, പെരിങ്ങോം- വയക്കര ഗ്രാമപ്പഞ്ചായത്തിലെ പെരുന്തട്ട എന്നിവിടങ്ങളിലാണ് നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയിട്ടുള്ളത്. കമ്പനികള്‍ ആവശ്യപ്പെട്ട പോലിസ് സംരക്ഷണം നല്‍കാനും കലക്ടര്‍ ഉത്തരവിട്ടു. കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ ഏറ്റുകുടുക്ക, കടമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏ ഴാം വാര്‍ഡ്, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്, പായം ഗ്രാമപ്പ ഞ്ചായത്ത് എന്നിവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ ലഭിച്ച അപേക്ഷകളില്‍ അതാത് പഞ്ചായത്തുകള്‍ തീരുമാനമെടുക്കാ നും കലക്ടര്‍ നിര്‍ദേശിച്ചു.
കണ്ണൂര്‍ കോര്‍പറേഷനില്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരായ പരാതി പരാതിക്കാര്‍ ഹാജരാവാത്തതിനാല്‍ തള്ളി. യോഗത്തില്‍ അസി. കലക്ടര്‍ അര്‍ ജുന്‍ പാണ്ഡ്യന്‍, ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ് സ് ആന്റ് മോണിറ്ററിങ് സെല്‍ കേരള ഡയറക്ടര്‍ ടി ശ്രീനിവാസന്‍, തദ്ദേശ സ്വയംഭരണ സ്ഥാ പന സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, ടെലികോം കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ പ്രദേശങ്ങളില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ജി ല്ലാതല ടെലികോം കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തത്. ജനവാസ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ച പലയിടത്തും ടവര്‍ നിര്‍മാണം പരിസരവാസികള്‍ എതിര്‍ത്തിരുന്നു.
പലയിടത്തും ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ചും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാറു ണ്ട്. അനുമതി പത്രമെല്ലാം വാങ്ങിയിട്ടും നിര്‍മാണം തടസ്സപ്പെടുത്തുന്നതിനെതിരേ കമ്പനികള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss