|    Feb 25 Sat, 2017 5:44 pm
FLASH NEWS

മൊബൈല്‍ കടകളിലെ സ്വദേശിവല്‍ക്കരണം: സൗദിയില്‍ 37,000 യുവാക്കള്‍ മൊബൈല്‍ കടകളിലേക്ക്

Published : 27th October 2016 | Posted By: SMR

ജിദ്ദ: മൊബൈല്‍ ഫോണ്‍ റിപ്പയറിങ്, വില്‍പന മേഖലകളില്‍ സൗദികളായ 37,000 യുവതി-യുവാക്കള്‍ക്ക് പരിശീലനം നല്‍കിയതായി സൗദി സാങ്കേതിക പരിജ്ഞാന കോര്‍പറേഷന്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള 28,000 യുവാക്കള്‍ക്കും 9,000 യുവതികള്‍ക്കുമാണ് പരിശീലനം നല്‍കിയത്.
രാജ്യത്തെ നൂറോളം ടെക്‌നിക്കല്‍ കോളജുകളിലും ടെക്‌നിക്കല്‍ സെന്ററുകളിലുമായി സൗദി മാനവവിഭവശേഷി വികസന നിധിയുടെ സഹായത്തോടെയായിരുന്ന പരിശീലനമെന്ന് കോര്‍പറേഷന്‍ വക്താവ് ഫഹദ് അല്‍ ഉതൈബി പറഞ്ഞു. ഒരു ലക്ഷത്തില്‍പരം പേരാണ് പരിശീലനനം നേടുന്നതിന് അപേക്ഷ നല്‍കിയത്. വരുംദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കുകൂടി പരിശീലനം നല്‍കും. മൊബൈല്‍ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള ഉത്തരവ് കിഴക്കന്‍ പ്രവിശ്യയില്‍ 1490 സ്ഥാപനങ്ങള്‍ നടപ്പാക്കിയതായി തൊഴില്‍ കാര്യാലയ ഡയറക്ടറേറ്റ് അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ 2,385 സ്ഥാപനങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. 870 സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക