|    Aug 18 Sat, 2018 3:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മൊബൈല്‍ അപ്പ് റെഡി; ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാം, വില്‍ക്കാം

Published : 9th August 2018 | Posted By: kasim kzm

തൊടുപുഴ: ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കാനും വാങ്ങാനും മൊബൈല്‍ ആപ്പ്. തൊടുപുഴ ഫാര്‍മേഴ്‌സ് ക്ലബ് ആണ് ളമൃാല ൃ െലാമൃസല േമൊബൈല്‍ ആപ്പും ംംംളമൃാലൃലൊമൃസല.േശി വെബ് പോര്‍ട്ടലും സജ്ജീകരിച്ചിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ് കൃഷിവകുപ്പിന്റെ കീഴിലെ ആത്മയുടെ സഹകരണത്തോടെയാണ് വെബ് പോര്‍ട്ടല്‍ ആരംഭിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൊബൈല്‍ ആപ്പ് സൗജന്യമായി ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഏതൊരാള്‍ക്കും കമ്മീഷനോ സര്‍വീസ് ചാര്‍ജോ ഇല്ലാതെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനത്തോടെ ലളിതമായി കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് മൊബൈല്‍ ആപ്പ് ഡിസൈ ന്‍ ചെയ്തിരിക്കുന്നത്.
ഉല്‍പന്നങ്ങള്‍ക്കു പുറമേ കര്‍ഷകര്‍ക്ക് അവരുടെ പുതിയ കണ്ടെത്തലുകളും ആപ്പിലൂടെ അപ്‌ലോഡ് ചെയ്യാം. മണ്ണുപരിശോധനാ കേന്ദ്രങ്ങള്‍, കാ ര്‍ഷിക അനുബന്ധ വകുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാവും. ക്ലബ് പ്രസിഡന്റ് ടോം ചെറിയാന്‍, സെക്രട്ടറി രാജീവ് പാടത്തില്‍, ഖജാഞ്ചി സി എ ഷൈജോ ചെറുനിലം, വൈസ് പ്രസിഡന്റ്് സോണി കിഴക്കേക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss