|    Feb 20 Tue, 2018 7:14 pm
FLASH NEWS

മൊബൈല്‍ഷോപ്പ് ഉദ്ഘാടനത്തിന്റെ പേരില്‍ ഗതാതഗ സ്തംഭനം : മൊബൈല്‍ ഷോപ്പിനെതിരേ കേസ്്്

Published : 28th January 2017 | Posted By: fsq

 

പാലക്കാട്: മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന്റെ പേരില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ചെന്നൈ മൊബൈല്‍സിന് എതിരെ പോലിസ് കേസെടുത്തു. ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഹെഡ്, റീട്ടെയ്‌ലിംഗ് ഉടമ, അവതാരകര്‍ അടക്കം 25 ഓളം പേര്‍ക്ക് എതിരെയാണ് സൗത്ത് പോലിസ് കേസെടുത്തത്.സുല്‍ത്താന്‍പേട്ട ഇന്ത്യന്‍ കോഫി ഹൗസിന് സമീപം ഇന്നലെ രാവിലെ 9 മണിക്ക് റോഡ് തടസ്സപ്പെടുത്തി തുടങ്ങിയ ഉദ്ഘാടന പരിപാടി ഉച്ച വരെ നീണ്ടു. റോഡിലേക്ക് കെട്ടിയിറക്കിയ വേദിയും ഉടമസ്ഥരുടെ വാഹനങ്ങളും ഗതാഗത തടസ്സത്തിന് കാരണമായി.മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായപ്പോള്‍ പോലിസിന് ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് പാലക്കാട് നഗരം മുഴുവന്‍ കുരുക്കിലായി. രാവിലെ ഓഫിസിലേക്കും സ്‌കൂളുകളിലേക്കും പോകേണ്ടവര്‍ വഴിയില്‍ കുടുങ്ങി.ഉദ്ഘാടന സമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പൊള്ളയായ ഓഫറുകള്‍ നല്‍കി ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് ഗതാഗതം തടസപ്പെടുത്തിയെന്ന് വ്യാപക പരാതിയുണ്ട്. ജില്ലയില്‍ മൂന്ന്‌ഷോറുമുകളാണ് ഇന്നലെ ചെന്നൈ മൊബൈല്‍സ് ആരംഭിച്ചത്. ടിബിറോഡിലും സുല്‍ത്താന്‍പേട്ട ജങ്ഷന് സമീപവും സ്‌റ്റേഡിയം പരിസരത്തുമാണ് ഷോറുമുകള്‍ തുറന്നത്. മൂന്നിടത്തും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഗതാഗത തടസം സൃഷ്ടിച്ച് പരിപാടികളോ യോഗങ്ങളോ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം പരസ്യമായി ലംഘിച്ചായിരുന്നു ഉദ്ഘാടന പരിപാടി. ടിബി റോഡിലേക്ക് ഇറക്കിയാണ് സ്റ്റേജ് കെട്ടിയത്. ഷോറൂമിന്റെ പണി തുടങ്ങിയത് മുതല്‍ ടിബി റോഡിലെ നടപ്പാത ചെന്നൈ മൊബൈല്‍സ് കൈയ്യേറിയിരുന്നു. നിര്‍മാണ സാമഗ്രകള്‍ നടപ്പാതയിലാണ് സൂക്ഷിച്ചിരുന്നത്. മാസങ്ങളായി നടപ്പാത കൈയ്യേറിയിട്ടും അധികാരികള്‍ ഇതിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.ഉദ്ഘാടനത്തിനെത്തിയ സിനിമാതാരങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ തന്നെ നിറുത്തി ഗതാഗത സ്തംഭനം മന:പൂര്‍വം സൃഷ്ടിക്കാനാണ് ഷോറൂം ഉടമകള്‍ ശ്രമിച്ചത്. താരങ്ങള്‍ എത്തുന്ന പരിപാടിയായതിനാല്‍ സുരക്ഷയൊരുക്കാനാണ് പോലിസ് ശ്രദ്ധിച്ചത്. വഴിയില്‍ കുടുങ്ങിയവര്‍ കാഴ്ചക്കാരായി നിന്നു. താരങ്ങള്‍ എത്തിയതോടെ ഉദ്ഘാടനത്തിന് കൊണ്ടുവന്ന ശിങ്കാരിമേളം റോഡിലേക്ക് ഇറങ്ങി കൊട്ടിയത് പ്രശ്‌നം രൂക്ഷമാക്കി. കാര്യങ്ങള്‍ കൈവിട്ട പോലിസും ഒടുവില്‍ കാഴ്ചക്കാരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss