|    Sep 21 Fri, 2018 7:33 pm

മൊത്തവിതരണക്കാരെ ഒഴിവാക്കി സപ്ലൈകോ വഴി അരി വിതരണം ചെയ്യും: മന്ത്രി പി തിലോത്തമന്‍

Published : 21st January 2017 | Posted By: fsq

 

ചാലക്കുടി: സംസ്ഥാനത്ത് സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കി സപ്ലൈകോ നേരിട്ട് അരി ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി തിലോത്തമന്‍. മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയി ല്‍ പുതിയ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. ഇനി  ഏതു ലോബി വിചാരിച്ചാലും സംസ്ഥാനത്ത് അരിവില ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 25 രൂപയ്ക്ക് മട്ടഅരി സപ്ലൈകോ നല്‍കും.  13 ഉല്‍പ്പന്നങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ വില വര്‍ധിപ്പിക്കില്ല. സംസ്ഥാനത്ത് 38 പഞ്ചായത്തുകളില്‍ മാവേലി സ്റ്റോര്‍ ഉണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ 4 പഞ്ചായത്തുകളില്‍ കൂടി മാവേലി സ്റ്റോര്‍ അനുവദിച്ചതായി പി തിലോത്തമന്‍ അറിയിച്ചു. ബിഡി ദേവസി എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ഷീജു മുഖ്യാതിഥിയായി. മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ബാബു ആദ്യവില്‍പ്പന നിര്‍വഹിച്ചു. സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, ഹൈമവതി ശിവന്‍, ജില്ല പഞ്ചായത്ത് അംഗം കെആര്‍ സുമേഷ്, എംഡി പ്രദീപ്, എന്‍ജി സന്തോഷ്‌കുമാര്‍, എംഎം രമേശന്‍, വിജിആന്റോ, മധു തൂപ്രത്ത്,ഷാജു കോക്കാടന്‍, എംവിലോനായി,പികെ അശോകന്‍, വിആര്‍ സുബ്രഹ്മണ്യ ന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss