|    Feb 22 Wed, 2017 12:32 pm
FLASH NEWS

മൊട്ടക്കുന്നിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്ര പ്രകൃതിനാശത്തിന് ഇടയാക്കുന്നതായി ആക്ഷേപം

Published : 3rd November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: സത്രത്തിലെ മൊട്ടക്കുന്നിലൂടെ തുറന്ന  ജീപ്പുകളുടെ സാഹസിക യാത്ര അപകടത്തിനൊപ്പം പ്രകൃതി നാശവും ഉണ്ടാക്കുന്നതായി ആക്ഷേപം. റവന്യു-വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്ക ഭൂമിയിലൂടെ വിനോദ സഞ്ചാരികളുമായുള്ള സാഹസിക യാത്ര നടത്തുന്നത്. ഇതിനു പുറമെ ഓഫ് റൈഡ് റൈസുകളും നടത്തുന്നതായി ആരോപണം ശക്തമാവുന്നു.കഴിഞ്ഞ ദിവസം ഒഫ് റൈഡ് റൈസിന് എത്തിയ വാഹനങ്ങളും ടാക്‌സി പെര്‍മിറ്റില്‍ സഞ്ചാരികളുമായി എത്തിയ ഡ്രൈവര്‍മാരും തമ്മില്‍ ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.നിലവിലെ മണ്‍ റോഡിന് പുറമെ മൊട്ടക്കുന്നിലെ പുല്ല് മേടുകളിലൂടെ പുതിയ പാത ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ എത്തിയത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എത്തുന്നതു പ്രകൃതി മനോഹരമായ മൊട്ടക്കുന്നുകളിലാണ്. റവന്യൂ-വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കഭൂമിയാണ് ഇത്. 1983ല്‍ ഇവിടെ നിന്നും ആളുകളെ വനം വകുപ്പ് കുടിഒഴിപ്പിച്ചു. ഇതിനു ശേഷം  മൊട്ട കുന്നുകളില്‍ പുല്ല് മാത്രമേയുള്ളു. ഇവിടെ നിന്നും നോക്കിയാല്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലൂടെ വന്യമൃഗങ്ങളുടെ വരവുംപോക്കും കാണാം.പല ജീവികളുടെ വ്യത്യസ്തമായ ശബ്ദങ്ങളും നിശബ്ദതയില്‍ ഇവിടെ കേള്‍ക്കാം. ഗവിയിലേക്ക് ജീപ്പുകളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്നവരെ വനം വകുപ്പ് നിയന്ത്രിച്ചതോടെ ഇവര്‍ വള്ളക്കടവില്‍ നിന്നും സത്രം ഭാഗത്ത് എത്താന്‍ തുടങ്ങി. ഇവര്‍ക്കു വേണ്ടി ഇടതൂര്‍ന്നു നില്‍ക്കുന്ന പുല്ലുകളിലൂടെ മൊട്ടക്കുന്നിലേക്ക് ജീപ്പ് ഓടിച്ചു കയറ്റാന്‍ തുടങ്ങി.ഇതു അപകട സാധ്യതയുണ്ടാക്കുന്നു. കുന്നുകള്‍ക്ക് നാശവും ഉണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമ ലംഘനം നടത്തി എത്തുന്ന ഇത്തരം ജീപ്പുകളെ നിയന്ത്രിക്കാന്‍ റവന്യു,പോലിസ്, വനംവകുപ്പ് ഇല്ലാത്തത് കൂടുതല്‍ ആളുകളെ സത്രത്തിലേക്ക് ആകര്‍ഷിക്കുന്നു. വള്ളക്കടവ്, സത്രം, ഗ്രാമ്പി, പരുന്തുംപാറ ഇങ്ങനെയാണ് വിനോദ സഞ്ചാരികളുടെ പുതിയ വഴി. നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ ആളുകളെ കുത്തി നിറച്ച് തുറന്ന ജീപ്പിലാണ് വിനോദ സഞ്ചാരികളെ സത്രത്തില്‍ എത്തിക്കുന്നത്. ഇതിനു പുറമെ അമിത വേഗതയും.സര്‍വേ നമ്പര്‍ 182,183, ഉള്‍പ്പെട്ട റവന്യു ഭൂമിയെ ചൊല്ലി വനംറവന്യൂ വകുപ്പ് തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക