|    Dec 13 Wed, 2017 10:33 pm
FLASH NEWS

മൊഞ്ചത്തിരാവ്

Published : 8th December 2017 | Posted By: kasim kzm

കൊല്ലം: മണവാട്ടിമാരുടെ മൊഞ്ചില്‍ തോഴിമാരുടെ ഇശലുകളുമായി കൊല്ലത്തിന് ഇന്നലെ മൈലാഞ്ചിരാവ്. നാണംകുണുങ്ങുന്ന മണവാട്ടിക്ക് അകമ്പടിയായി മൈലാഞ്ചി കൈകളുടെ താളം ഇന്നലെ കലോല്‍സവ വേദിയെ ധന്യമാക്കി. പ്രധാനവേദിയായ ക്രിസ്തുരാജ് എച്ച്എസ്എസ്സിലാണ് രാവിലെ മുതല്‍ ഒപ്പന മല്‍സരങ്ങള്‍ അരങ്ങേറിയത്. രാവിലെ മുതല്‍ തുടങ്ങിയ മല്‍സരം രാവേറേയായി അവസാനിച്ചപ്പോള്‍. ഒന്നാം വേദിയില്‍ ഒപ്പന അരങ്ങ് തകര്‍ത്തപ്പോള്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്റര്‍ വട്ടപ്പാട്ടിനും കോള്‍ക്കളിക്കും വേദിയായി. വിമലഹൃദയ ഓഡിറ്റോറിയത്തില്‍ അറബനമുട്ടും ദഫ്്മുട്ടും കൂടിയായതോടെ പ്രധാന വേദികളെല്ലാം മാപ്പിളകലകളുടെ ഇശല്‍ ഇരമ്പമായി. കണ്ണിനഴകുള്ള കാഴ്ചയും കാതിനിമ്പമുള്ള ശബ്ദവുമായി ആടിയും പാടിയും കൊച്ചുകൂട്ടുകാര്‍ അരങ്ങുതക ര്‍ക്കുമ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് സദസ് അത് ഏറ്റു വാങ്ങുന്നത്. മാരിവില്ലഴകുമായി വിരുന്നെത്തിയ കലാമാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക