|    Jul 23 Mon, 2018 11:32 am
FLASH NEWS

മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്‌

Published : 16th September 2017 | Posted By: fsq

 

മൊഗ്രാല്‍: നൂറ്റാണ്ടുകളുടെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം ഇനി കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെയും മറ്റു വിവിധ ക്ലബ്ബുകളുടേയും നേതൃത്വത്തില്‍ മല്‍സരങ്ങള്‍ നടത്താനൊരുങ്ങുകയാണ് സംഘാടകര്‍. നാങ്കി അബ്ദുല്ല മാസ്റ്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മൊഗ്രാലില്‍ തുടക്കമായി. ജില്ലയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണ്ണമെന്റില്‍ മൊഗ്രാല്‍ ബ്രദേഴ്‌സിന് പുറമെ സിറ്റിസണ്‍ ഉപ്പള, മിറാക്കിള്‍ കമ്പാര്‍, കുമ്പള അക്കാദമി, മൊഗ്രാല്‍ ഫ്രണ്ട്‌സ് എന്നീ ടീമുകളാണ് മല്‍സരത്തിനുള്ളത്. നാല് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ കുമ്പള അക്കാദമിയും ബ്രദേഴ്‌സ് മൊഗ്രാലും നാല് പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. സിറ്റിസണ്‍ ഉപ്പള മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ദിവസവും വൈകിട്ട് അഞ്ച്ിനാണ് മല്‍സരം.ടൂര്‍ണ്ണമെന്റ് കെഎംസിസി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് ഹസന്‍ പെര്‍വാഡ് ഉദ്ഘാടനം ചെയ്തു. കുത്തിരിപ്പ് മുഹമ്മദ്, അന്‍വര്‍ അഹമ്മദ്, എച്ച് എ ഖാലിദ്, ഹമീദ് പെര്‍വാഡ്, ഖലീല്‍ നാങ്കി, എം എല്‍ അബ്ബാസ്, റിയാസ് മൊഗ്രാല്‍, എം എസ് സലിം, പി വി അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss