|    Nov 14 Wed, 2018 1:32 am
FLASH NEWS

മൊഗ്രാല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

Published : 19th August 2018 | Posted By: kasim kzm

മൊഗ്രാല്‍: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്ന മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി എന്‍ മുഹമ്മദ് അലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, അംഗങ്ങളായ ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍, ആയിഷ മുഹമ്മദ്, പുഷ്പലത, എസ്എംസി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, കെ എ താഹിറ, നാസര്‍ മൊഗ്രാല്‍, അഡ്വ. സക്കീര്‍ അഹമ്മദ്, താജുദ്ദീന്‍ മൊഗ്രാല്‍, പ്രിന്‍സിപ്പല്‍ കെ വിശാലാക്ഷി, മാഹിന്‍ മാസ്റ്റര്‍, ശിവാനന്ദന്‍ മാസ്റ്റര്‍, എസ് എ അബ്ദുര്‍ റഹ്്മാന്‍ മാസ്റ്റര്‍, കെ പി അബൂബക്കര്‍, ടി കെ അന്‍വര്‍, ടി എം ശുഹൈബ്, കെ സി സലീം, ഹാദി തങ്ങള്‍, പി എ ആസിഫ്, അബ്ദുര്‍ റഹ്്മാന്‍ സുര്‍ത്തിമുല്ല, നിസാര്‍ പെര്‍വാഡ്, സിദ്ദിഖ് റഹ്്മാന്‍, ഹെഡ്മാസ്റ്റര്‍ സി മനോജ്കുമാര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss