|    Apr 19 Thu, 2018 11:11 pm
FLASH NEWS
Home   >  Kerala   >  

മൊഗ്രാലില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

Published : 29th March 2018 | Posted By: mi.ptk

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഉച്ചയോടെയാണ് അപകടം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് തട്ടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (25), ഇസ്രൈല്‍ (22) എന്നിവരാണ് മരിച്ചത്.

ടൈല്‍സ് പാകുന്ന ജോലി ചെയ്തുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മൊഗ്രാല്‍ പുത്തൂരിലെ താമസ സ്ഥലത്തേക്ക് ഉച്ചക്ക് നടന്ന് പോകുമ്പോഴാണ് കൊപ്പളം മില്ലിന് സമീപത്ത് വെച്ച് തീവണ്ടിയിടിച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്ന ഷക്കീലും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തില്‍ നിന്ന് ചാടിയതിനാല്‍ ഷക്കീല്‍ രക്ഷപ്പെടുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss