|    Jan 18 Wed, 2017 9:46 am
FLASH NEWS

മൊകേരിയില്‍ കുന്നിടിച്ച് വന്‍തോതില്‍ മണ്ണ് കടത്തുന്നു

Published : 9th July 2016 | Posted By: SMR

പാനൂര്‍: മൊകേരി വള്ള്യായി നവോദയ കുന്നിടിച്ച് വ്യാപകമായി മണ്ണ് കടത്തുന്നു. നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ ഉപയോഗിച്ച് പ്രതിദിനം ലോഡ് കണക്കിന് മണ്ണാണ് ഇതര സംസ്ഥാനത്തിലേക്ക് കടത്തുന്നത്. ജിയോളജി വകുപ്പില്‍ നിന്നു ലഭിച്ച അനുമതി പത്രം ഉപയോഗിച്ചാണ് മണ്ണ് കടത്തുന്നത്. നവോദയ കുന്ന് തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ള ഖനനം മാസങ്ങളായി തുടര്‍ന്നിട്ടും അതികൃധര്‍ മൗനം പാലിക്കുകയാണ്.
ഒന്നര വര്‍ഷം മുമ്പ് മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയ സമയത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയും മണ്ണ് കയറ്റിയ ലോറി തടയുകയും ചെയ്തിരുന്നു. അതിനുശേഷം നിര്‍ത്തിവച്ച പ്രവൃത്തിയാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയത്. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഖനനം നടത്തുന്നത്. തമിഴ്‌നാട്ടില്‍ പ്രവൃത്തിക്കുന്ന സിമന്റ് നിര്‍മാണ ഫാക്ടറിയിലേക്കാണ് മണ്ണ് കടത്തുന്നതെന്നാണ് ആക്ഷേപം.
പ്രവൃത്തി തടഞ്ഞില്ലെങ്കില്‍ സമീപ ഭാവിയില്‍ നവോദയകുന്ന് തന്നെ ഇല്ലാതാവുമെന്നു പരിസരവാസികള്‍ പറയുന്നു. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത വിധത്തില്‍ കുന്നിന്‍ താഴ്‌വാരത്തുള്ള കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായും പ്രദേശവാസികള്‍ പറയുന്നു. കുന്നിന്റെ ഏക്കര്‍ കണക്കിനു ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ ഇല്ലാതായിക്കഴിഞ്ഞു. പ്രദേശവാസികള്‍ ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക