|    Jun 21 Thu, 2018 2:02 pm
FLASH NEWS

മൈസൂരു-തലശ്ശേരി റെയില്‍: പ്രാരംഭ സര്‍വേ പൂര്‍ത്തിയായി

Published : 17th January 2017 | Posted By: fsq

 

കല്‍പ്പറ്റ: മൈസൂരുവില്‍ നിന്നു മാനന്തവാടി വഴി തലശ്ശേരിയിലേക്കുള്ള നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് പ്രാരംഭ സര്‍വേ പൂര്‍ത്തിയായതായി മാനന്തവാടി, തലശ്ശേരി എന്നിവിടങ്ങളിലെ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഡിഎംആര്‍സിയെ ചുമതലപ്പെടത്തിയ സര്‍വേ നടപടികള്‍ ഐഎംഎസിഎസ് എന്ന കമ്പനിയാണ് പൂര്‍ത്തിയാക്കിയത്. പ്രാരംഭ റിപോര്‍ട്ട് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന് നല്‍കിയിട്ടുണ്ട്. ട്രാഫിക് സര്‍വേയിലും ചരക്ക് ഗതാഗതത്തിലും മൈസൂരു-മാനന്തവാടി-തലശ്ശേരി പാതയ്ക്ക് മുന്‍ഗണന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് നടപടികള്‍ ആരംഭിച്ചതായി അവര്‍ അറിയിച്ചു. തലശ്ശേരി, മാനന്തവാടി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്ത് 21ന് കേന്ദ്രം സര്‍വേ പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍മന്ത്രി സുരേഷ്പ്രഭു അടക്കമുള്ളവരെയും മുഖ്യമന്ത്രി പിണറായി വിജയനെയും കാര്യങ്ങള്‍ നേരത്തെ ബോധ്യപ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അടുത്ത ആഴ്ച കാണും. മംഗലാപുരം എംപി നളിന്‍കുമാര്‍ കട്ടിയില്‍ മുഖേന കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിവരുന്നുണ്ട്. നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന സദാനന്ദഗൗഡ ഇതുസംബന്ധിച്ച് ഫയല്‍ ഓപണ്‍ ചെയ്തിരുന്നതായും ഭാരവാഹികള്‍ അവകാശപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ കെ ഉസ്മാന്‍, ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, തലശ്ശേരി ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി ശശികുമാര്‍ കല്ലിടുമ്പില്‍, ലത്തീഫ് ചാത്തോത്ത്, പി വി എസ് മൂസ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss