മൈലേജ് കിട്ടാനുള്ള ശിവസേനാ നേതാവിന്റെ സിനിമാ സറ്റൈല്‍ അഭ്യാസം പാളി
Published : 30th April 2016 | Posted By: swapna en

മുംബൈ:തിരഞ്ഞെടുപ്പിന് കൂടുതല്‍ വാഹനങ്ങളും എസ്കോര്‍ട്ടും ലഭിക്കാനായി സിനിമാ സ്റ്റൈലില്‍ അപകട നാടകം നടത്തിയ ശിവസേനാ നേതാവിന്റെ തന്ത്രം പാളി. ശിവസേനയുടെ പ്രമുഖ നേതാവ് വിനയ് ജലന്ധരിയുടെ മകനും ജലന്ധര്‍ ജില്ലാ പ്രസിഡന്റുമായ ദീപക് കംബോജിന്റെ നാടകമാണ് പോലിസ് പിടികൂടിയത്. ഫെബ്രുവരി 16നാണ് സംഭവം. കംബോജ് കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നവഴിക്ക് രണ്ടു പേര് ഇയാള്‍ക്ക് നേരെ വെടിവെച്ചു എന്നാണ് പരാതി. തുടര്‍ന്ന് കേസില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലിസ്് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളുടെ നാടകത്തിന് കൂട്ടുനിന്ന് സുഹൃത്തുക്കള്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പോലിസിനോട് പറയുന്നത്. ആ്ക്രമണത്തില്‍ കംബോജിന്റെ കാലിന് പരിക്കേറ്റിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കംബോജിന് കൂടുതല്‍ വാഹനങ്ങളും മറ്റ് സുരക്ഷയും ലഭിക്കാനായി കളിച്ച നാടകമായിരുന്നു ഇതെന്ന് പോലിസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരേ ക്രിമിനല്‍ ഗൂഡാലോചനയ്ക്കും കേസ്സെടുത്തു. 80,000 രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. നാടകത്തില്‍ ഇയാളെ സഹായിച്ച സുഹൃത്തുക്കള്‍ക്ക് തോക്ക് ലൈസന്‍സ് വാങ്ങികൊടുക്കാമെന്ന് ഏറ്റിട്ടാണ് ഇവര്‍ കുറ്റത്തിന് കൂട്ടുനിന്നതെന്നും പോലിസ് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.