മൈലാട്ടി സ്പിന്നിങ് മില്ലിന് ആറ് വര്‍ഷത്തിന് ശേഷം ജീവന് വയ്ക്കുന്നു
Published : 17th July 2016 | Posted By: SMR
ഉദുമ: 2006ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്ത ഉദുമ സ്പിന്നിങ് മില്‍ ആറ് വര്‍ഷത്തിന് ശേഷം വീണ്ടും തുറക്കുന്നു. അന്ന് വ്യവസായമന്ത്രിയായിരുന്ന എളമരം കരീമാണ് മില്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ജീവനക്കാരെ നിയമിച്ചതില്‍ അഴിമതി നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മില്‍ തുറക്കാന്‍ നടപടിയൊന്നും സ്വീകരിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാറിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദുമ, പിണറായി സ്പിന്നിങ് മില്ലുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദുമ, പിണറായി സ്പിന്നിങ് മില്ലുകളുടെ ചെയര്‍മാനായിരുന്നു ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍ ഹാജി രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് ചെയര്‍മാനെന്ന നിലയിലുള്ള ആനുകൂല്യം പോലും ലഭിച്ചിരുന്നില്ല.
അതിനിടെ ഉദുമ, മൈലാട്ടി സ്പിന്നീങ് മില്ലിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഉദുമ ഉള്‍പ്പെടെ മൂന്ന് മില്ലുകളാണ് 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത്.
ഉദുമ, കോമളപുരം, പിണറായി എന്നിവിടങ്ങളില്‍ മില്‍ അനുവദിച്ചിരുന്നത്. 24 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ചീഫ് സെക്രട്ടറി നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജീവനക്കാരെ നിയമിക്കാന്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിരുന്നു. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ജീവനക്കാരുടെ ഇന്റര്‍വ്യൂവും നടത്തിയിരുന്നു.
വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 2011ലെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ വിവാദനിയമനങ്ങള്‍ റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ തുരുമ്പെടുത്ത് നശിക്കുന്നത്. സര്‍ക്കാറിന്റെ നൂറുദിനത്തില്‍ ഉള്‍പ്പെടുത്തി മില്‍ തുറക്കുമെന്ന പ്രഖ്യാപനം പ്രദേശവാസികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.