|    Mar 28 Tue, 2017 12:16 pm
FLASH NEWS

മൈനാഗപ്പള്ളി – ഗണപതിപ്പടി റോഡ് തകര്‍ന്നു

Published : 29th July 2016 | Posted By: SMR

പന്തളം: മൈനാഗപ്പള്ളി – ഗണപതിപ്പടി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. പന്തളം-അടൂര്‍ മെയിന്‍ റോഡില്‍ നിന്നും എന്‍എസ്എസ് പോളിടെക്‌നിക്ക് കോളജിലേക്കുള്ള പ്രധാന ബൈറോഡും എംസി റോഡില്‍ വാഹന ഗതാഗത തടസ്സം നേരിടുമ്പോള്‍ കുരമ്പാല ജങ്ഷനില്‍ നിന്നും അടൂരിലേക്കും തിരികെയും വാഹനങ്ങള്‍ കടത്തിവിടുന്നതും ഈ റോഡിലൂടെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടാറിങ് നടത്തിയതല്ലാതെ റോഡു സംരക്ഷണത്തിനായി അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു പുനരുദ്ധാരണ നടപടികളും ഉണ്ടായിട്ടില്ല എന്ന് ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ഈ റോഡിനെ ആശ്രയിച്ചു പട്ടികജാതി കോളനികളുള്‍പ്പെടെ ധാരാളം കുടുംബങ്ങള്‍ ജീവിച്ചുവരുന്നു. എന്‍എസ്എസ് പോളിടെക്‌നിക്ക് കോളജിലേയും എന്‍എസ്എസ് ഹൈസ്‌കൂളിലെയും വിദ്യാര്‍ഥികളും ജീവനക്കാരും ആശ്രയിക്കുന്ന പ്രധാന റോഡ് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നത്. പട്ടികജാതി കോളനികള്‍ കൂടി കടന്നുപോകുന്ന റോഡിനോടു അധികാരികള്‍ കാട്ടുന്ന അവഗണനയില്‍ നാട്ടുകാരും യാത്രക്കാരും  കടുത്ത പ്രതിഷേധത്തിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day