|    Oct 19 Thu, 2017 7:33 am
FLASH NEWS

മൈനാഗപ്പള്ളിയില്‍ വീട്ടില്‍ നിന്നും സ്വര്‍ണവും വാച്ചും കവര്‍ന്നു

Published : 12th August 2017 | Posted By: fsq

 

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ തെക്കന്‍ മൈനാഗപ്പള്ളി, കിഴക്കേക്കര ഭാഗങ്ങളില്‍ മോഷണവും മോഷണ ശ്രമവും. പാലവിളയില്‍ കോശി വൈദ്യന്റെ വീട്ടില്‍ നിന്നും മുന്നേമുക്കാല്‍ പവന്റെ മാലയും ഒരു മോതിരവും ഒരു വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി പന്ത്രണ്ടരക്ക് ശേഷം അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ഈ സമയം കോശി വൈദ്യനും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. തുടര്‍ന്ന് മോഷ്ടാക്കള്‍ അയല്‍പക്കത്തെ വിളയില്‍ത്തറ വീട്ടില്‍ ജോര്‍ജ് വൈദ്യന്‍, മകന്‍ മാത്യു വൈദ്യന്‍, ഹമ്പിള്‍ കോട്ടേജില്‍ കുഞ്ഞുകുഞ്ഞമ്മ, തടത്തില്‍ വീട്ടില്‍ മറിയാമ്മ എന്നിവരുടെ വീടുകളില്‍ മോഷണശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക