|    Jan 18 Wed, 2017 11:50 pm
FLASH NEWS

മൈനാഗപ്പള്ളിയില്‍ ഒമ്പത് കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published : 15th October 2016 | Posted By: Abbasali tf

ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ 9,24,75237 രൂപയുടെ 167 പ്രോജക്ടുകള്‍ക്ക് അംഗീകാരമായി. ഉല്‍പ്പാദന മേഖലയില്‍ 20 ശതമാനം തുക വകയിരുത്തി. തരിശ് നില ഗ്രൂപ്പ് ഫാമിങ് നെല്‍കൃഷിക്ക് 12ലക്ഷം പൂപയുടെ പദ്ധതിയും ജൈവപച്ചക്കറി കൃഷിക്ക് 10 ലക്ഷം രൂപയുടെ പദ്ധതിയും തെരുവ് നായ്ക്കളുടെ വന്ധ്യകരണത്തിന് രണ്ട് ലക്ഷം രൂപയും സേവനമേഖലയില്‍ തനത് ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗപ്പെടുത്തി ജവഹര്‍ ഭവന പദ്ധതിയ്ക്ക് 1.10 കോടിയും(110 വീടുകള്‍), ഗാര്‍ ഹ ിക കു ട ി െവള്ള പദ്ധതിപ്രകാരം ഒരു വീട്ടില്‍ ഒരു ടാപ്പ് പദ്ധതിയ്ക്ക് 22ലക്ഷം രൂപയുടെയും അംഗീകാരം ലഭിച്ചു.സേവന മേഖലയില്‍ ആകെ 4.25 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മാലിന്യ സംസ്‌കരണത്തിന് 10 ശതമാനം തുക ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയ്ക്ക് ബയോഗ്യാസ് പ്ലാന്റ്,  മാലിന്യ സംസ്‌കരണത്തിന് വിവധ പദ്ധതിക്ക് അംഗീകീരം ലഭിച്ചു. എസ് സി ഫണ്ട് പൂര്‍ണ്ണമായും സേവന മേഖലയില്‍ മാത്രം ഉപയോഗിച്ചുള്ള പദ്ധതികളാണ് ഉള്‍പ്പടെത്തിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക