|    Oct 20 Sat, 2018 3:22 am
FLASH NEWS
Home   >  National   >  

മൈനസും മൈനസും കൂട്ടിയാല്‍ പ്ലസ് എന്ന് ബിരുധധാരിയായ ബിജെപി വിദ്യാഭ്യാസമന്ത്രി: വീഡിയോ വൈറല്‍

Published : 16th September 2017 | Posted By: shins

ഡെറാഡൂണ്‍: മൈനസും മൈനസും കൂട്ടിയാല്‍ പ്ലസ് എന്ന വിചിത്രവാദവുമായി ബിരുധധാരിയായ ബിജെപി മന്ത്രി. ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയ വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ മണ്ടത്തരം വിളമ്പിയത്. മണ്ടത്തരം വിളിച്ചു പറഞ്ഞെന്നു മാത്രമല്ല മൈനസും മൈനസും കൂട്ടിയാല്‍ മൈനസാണെന്നു വാദിച്ച ഗണിതം അധ്യാപികയെ കുട്ടികളുടെ മുമ്പില്‍ വച്ച് ശകാരിക്കുകയും അപമാനിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. മൈനസും മൈനസും ചേര്‍ന്നാല്‍ പ്ലസ് ആയിരിക്കുമെന്നായിരുന്നു മന്ത്രിയുടെ വാദം. മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ പൂജ്യം ആണെന്നും മന്ത്രി പറഞ്ഞുവയ്ക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നിരിക്കുകയാണ്. അരവിന്ദ് പാണ്ഡെ മാപ്പ് പറയണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചോ അധ്യാപികയെ അപമാനിച്ചതിനെക്കുറിച്ചൊ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss