|    Mar 23 Thu, 2017 9:52 pm
FLASH NEWS

മൈത്ര വന്നിലാപറമ്പ് അടക്കകളം; ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് തൊഴിലാളികള്‍

Published : 2nd July 2016 | Posted By: SMR

മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് അരീക്കോട് ഊര്‍ങ്ങാട്ടീരി മൈത്ര വന്നിലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അടക്കകള (ഗാര്‍ബ്ലി യൂനിറ്റ്) ത്തിനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അടച്ചുപ്പൂട്ടിപ്പിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നതായി തൊഴിലാളി സംരക്ഷണ സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു.
പ്രത്യക്ഷമായും പരോക്ഷമായും നൂറുകണക്കിന് തൊഴിലാളികളാണ് അടക്കകളത്തില്‍ ജോലിചെയ്യുന്നത്. ഈ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നിയമപരമായി എല്ലാ രേഖകള്‍ ഉണ്ടായിട്ടും ചിലര്‍ വ്യക്തി വിരോധം തീര്‍ക്കുന്നതിന് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
ഇവിടെ മലിനീകരണം ഉണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി ഉത്തരവ് വരെ നിലവിലുണ്ട്. എന്നാല്‍, ഇതെല്ലാം മറച്ചുവച്ചാണ് തൊഴിലാളി ദ്രോഹ നടപടികളുമായി രംഗത്തുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്.
അടക്കകളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവധ രാഷ്ട്രീയപാര്‍ട്ടികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും നേതൃത്വത്തില്‍ ഗാര്‍ബ്ലി യൂനിറ്റില്‍ യോഗം ചേരുകയും തൊഴിലാളി സംരക്ഷണ സമിതി രൂപീകരിക്കുകയും സ്ഥാപനത്തെയും അതിലെ തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ തൊഴിലാളി സംരക്ഷണ സമിതി ചെയര്‍മാന്‍ ഇ കെ സിദ്ധീഖ്, കണ്‍വീനര്‍ സക്കീര്‍ കൊന്നാലത്ത്, അലി പുതുശ്ശേരി, ഒടുങ്ങാടന്‍ അഹമ്മദ്കുട്ടിമാന്‍, പി ടി അബൂബക്കര്‍ പങ്കെടുത്തു.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക