|    Mar 29 Wed, 2017 6:38 pm
FLASH NEWS

മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്

Published : 22nd July 2016 | Posted By: SMR

കായംകുളം: മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കായംകുളം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അംഗങ്ങള്‍ നല്‍കിയ പണം ബാങ്കില്‍ അടയ്ക്കാത്തതിനാണ് കായംകുളം പോലിസ് വെള്ളാപ്പള്ളിക്കെതിരേയും യൂനിയന്‍ നേതാക്കള്‍ക്കെതിരേയും വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തത്.
മൂന്നു സ്വയം സഹായ സംഘങ്ങളുടെ ഭാരവാഹികളാണ് കേസ് കൊടുത്തത്. വയല്‍വാരം സ്വയം സഹായ സംഘം, ആര്‍ ശങ്കര്‍ സ്മാരക സ്വയം സഹായസംഘം, ഗുരുസായൂജ്യം സ്വയം സഹായ സംഘം എന്നിവയുടെ ഭാരവാഹികളായ രജനി, പ്രിന്‍സി, ഗുരു എന്നിവരാണ് പരാതി നല്‍കിയത്. മൈക്രോ ഫിനാന്‍സ് വഴിയെടുത്ത പണം യൂനിയന്‍ ഓഫിസില്‍ അടച്ചെങ്കിലും ഈ പണം ബാങ്കിലടച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
മൂന്നു സംഘങ്ങള്‍ക്ക് 18,6000 രൂപ ബാങ്കില്‍ കുടിശ്ശികയുണ്ട്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ പലപ്രാവശ്യം യൂനിയന്‍ ഓഫിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ കായംകുളം എസ്എന്‍ഡിപി യൂനിയന്‍ ഓഫിസ് അംഗങ്ങള്‍ ഉപരോധിക്കുകയും തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
വെള്ളാപ്പള്ളിക്ക് പുറമെ യൂനിയന്‍ പ്രസിഡന്റ് വേലച്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്‌ലാല്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളായാണ് കേസ്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ നേരത്തേ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൈക്രോ ഫിനാന്‍സ് നടത്തിപ്പില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day