|    Oct 20 Fri, 2017 12:45 pm
FLASH NEWS
Home   >  Kerala   >  

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Published : 14th July 2016 | Posted By: mi.ptk

vellapally

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് ഉള്ളത്.എസ്എന്‍ഡിപി യോഗം പ്രസിഡണ്ട് ഡോ. എംഎന്‍ സോമന്‍,മൈക്രോ ഫിനാനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെകെ മഹേശന്‍,പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് നിലവിലെ എംഡി ദിലീപ് എന്നിവര്‍ക്കേതിരെയാണ് കേസെടുത്തിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിന് കീഴിലെ സ്വാശ്രയ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് വിജിലന്‍സ്് എഫ്‌ഐആര്‍ തയ്യാറാക്കിയത്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സംഘങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശയ്ക്ക് നല്‍കിയതായും പലരുടെയും വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയതായും കോടതിയില്‍ തെളിഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക